നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് എതിരെ കഴിഞ്ഞ ദിവസമായിരുന്നു യുവനടി പരാതിയുമായി രംഗത്ത് എത്തിയത്. ഇക്കാര്യം ചർച്ച ചെയ്യാനും നടനെതിരെ നടപടി സ്വീകരിക്കാനും താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടിവ് കമ്മിറ്റി കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. എന്നാൽ, തന്റെ നിരപരാധിത്വം തെളിയുന്നതു വരെ എക്സിക്യുട്ടിവ് കമ്മിറ്റിയിൽ നിന്ന് മാറി നിൽക്കാമെന്ന് വിജയ് ബാബു അറിയച്ചതോടെ വിജയ് ബാബു നൽകിയ കത്ത് അമ്മ അംഗീകരിക്കുകയായിരുന്നു. എന്നാൽ, വിജയ് ബാബുവിന് എതിരെ നടപടി സ്വീകരിക്കാത്തതിൽ സംഘടനയ്ക്കുള്ളിൽ തന്നെ പ്രതിഷേധമുയർന്നു. നടി മാല പാർവതി അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ നിന്നും രാജിവെച്ചു. വിജയ് ബാബുവിനെ സംഘടനയിൽ നിന്ന് പുറത്താക്കാൻ സമിതി 30ന് തന്നെ ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന അമ്മ എക്സിക്യുട്ടിവ് യോഗം ഇത് തള്ളിയതാണ് പലരെയും ക്ഷുഭിതരാക്കിയത്.
പീഡന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ വിജയ് ബാബുവിന് എതിരെ നടപടി വേണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഒരു വിഭാഗം നിലപാടെടുത്തു. എന്നാൽ, നടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ കേസെടുത്ത പശ്ചാത്തലത്തിൽ നടനെതിരെ നടപടി വേണമെന്നായിരുന്നു മറുവിഭാഗത്തിന്‍റെ വാദം. എന്നാൽ, വിജയ് ബാബുവിന് എതിരെ സംഘടന നടപടി എടുത്താൽ അയാൾ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് തിരിച്ചടിയാകുമെന്നായിരുന്നു നടനെ അനുകൂലിച്ചവർ ഉന്നയിച്ച വാദം. തുടർന്ന് ദീർഘനേരത്തെ ചർച്ചയ്ക്ക് ശേഷം നടപടിയിലേക്ക് നീങ്ങാതെ വിജയ് ബാബു സംഘടനയ്ക്ക് നൽകിയ മറുപടി പ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിൽ സംഘടനയിലെ ഒരു വിഭാഗത്തിന് അമർഷമുണ്ട്.
ഇതിനു പിന്നാലെയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പരാതിക്കാരിയായ യുവനടി അമ്മ സംഘടനയ്ക്ക് എതിരെ എത്തിയത്. ‘ലോകത്ത് സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത്’ എന്നാണ് അവർ സ്റ്റോറിയിൽ കുറിച്ചത്. വിജയ് ബാബുവിന് എതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് രാജിവെച്ച മാല പാർവതിയെ അഭിനന്ദിക്കുകയും ചെയ്തു യുവനടി. ‘ഇവർക്ക് എന്റെ വലിയ ആദരം’ എന്നാണ് മാല പാർവതിയുടെ ചിത്രം പോസ്റ്റ് ചെയ്തു കൊണ്ട് യുവനടി കുറിച്ചത്. അതേസമയം, നടിയുടെ പരാതിയിൽ കേസ് എടുക്കാൻ വൈകിയെന്ന ആരോപണം പൊലീസ് നിഷേധിച്ചു. കഴിഞ്ഞ 22നാണ് പരാതി ലഭിച്ചതെന്നും അന്ന് തന്നെ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും പൊലീസ് വ്യക്തമാക്കി.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…