‘ഹേർ’ ചിത്രീകരണം ആരംഭിച്ചു; ഉർവശി മുതൽ ലിജോമോൾ വരെ, ശക്തരായ സ്ത്രീ അഭിനേതാക്കൾ ഒരുമിച്ചെത്തുന്നു

അഭിനയം കൊണ്ടും നിലപാട് കൊണ്ടും മലയാളികളുടെ മനസ് കീഴടക്കിയ നടിമാർ ഒരുമിച്ച് ഒരു സിനിമയിൽ എത്തുന്നു. ഉർവ്വശി, ഐശ്വര്യ രാജേഷ്, പാർവ്വതി തിരുവോത്ത്, ലിജോമോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഹേർ’ എന്ന മലയാള ചിത്രം മെയ് മുതൽ ചിത്രീകരണം ആരംഭിക്കും. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള അഞ്ചു സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന ചിത്രത്തിന്റെ സംവിധാനം – ലിജിൻ ജോസ് ആണ്.

എ ടി സ്റ്റുഡിയോയുടെ ബാനറിൽ അനീഷ് എം തോമസ് ആണ് ചിത്രത്തിന്റെ നിർമാണം. അർച്ചന വാസുദേവ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. പ്രതാപ് പോത്തൻ, ഗുരു സോമസുന്ദരം, രാജേഷ് മാധവൻ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തും. ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’, ‘നീ കോ ഞാ ചാ’, ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ?’ തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ സഹനിർമ്മാതാവായി ഭാഗമായ അനീഷ് എം തോമസിന്റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് ‘ഹേർ’.

ഫഹദ് ഫാസിൽ നായകനായ ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ലിജിൻ ജോസ്. പിന്നീട് ‘ലോ പോയിന്റ്’, എന്ന ചിത്രത്തിലൂടെയും ‘81/2 ഇന്റർകട്ട്സ്: ലൈഫ് ആൻഡ് ഫിലിംസ് ഓഫ് കെ ജി ജോർജ്ജ് ’ എന്ന  ഡോക്യുമെന്ററിയിലൂടെയും തന്റെ സംവിധാനമികവ് പ്രകടമാക്കിയിട്ടുണ്ട് ലിജിൻ. ലിജിന്റെ മൂന്നാമത്തെ ചിത്രമായ ‘ചേര’യുടെ ചിത്രീകരണം പൂർത്തിയായി വരികയാണ്. അർച്ചന വാസുദേവ് ​​ഇന്ത്യ ഫിലിം പ്രോജക്റ്റിനായി ‘ആത്മനിർഭർ’ എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവ്വഹിക്കും. ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. സമീറ സനീഷ് വസ്ത്രാലങ്കാരവും ഹംസ കലാ സംവിധാനവും നിർവ്വഹിക്കും. ഷിബു ജി സുശീലനാണ് പ്രൊഡക്ഷൻ കൺട്രോളർ.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 week ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 week ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 week ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

2 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago