മലയാളത്തിലെ പ്രിയ നായികയാണ് ശ്രിയ രമേശ്, ശ്രിയ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ട വേഷം തന്നെ ആയിരുന്നു. ഇപ്പോൾ ശ്രിയയുടെ സ്വന്തം നാടായ മാവേലിക്കരയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം, തന്റെ ഫേസ്ബുക് പോസ്റ്റിൽ കൂടിയാണ് ശ്രിയ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മാവേലിക്കരയിലെ ഒരു കടയിലെ മുന്നിൽ ചിത്രമാണ് ശ്രിയ പങ്കുവെച്ചിരിക്കുന്നത്.
ചിത്രത്തിന്റെ കൂടെ വെറുതെയല്ല ഞങ്ങളുടെ മാവേലിക്കര ഒരിക്കലും നന്നാവാത്തത് എന്നും താരം എഴുതിയിട്ടുണ്ട്. ടകളുടെ അനധികൃത നിര്‍മാണത്തില്‍ കുടുങ്ങിപ്പോയ ദിശാ സൂചക ബോര്‍ഡിന്റെ ചിത്രം പങ്കുവച്ച് നടി ശ്രീയ രമേശ് സമൂഹമാധ്യമത്തില്‍ കുറിച്ച വാക്കുകളാണിത്. മാവേലിക്കര മിച്ചല്‍ ജങ്ഷന് തെക്കുവശത്തുള്ള റോഡരികിലാണ് ഈ ദിശാസൂചക ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.മാന്നാര്‍, കായംകുളം, ചെങ്ങന്നൂര്‍ എന്നിവടങ്ങളിലേയ്ക്കുള്ള വിവരങ്ങള്‍ നല്കുന്ന സൂചക ബോര്‍ഡ് കടകളുടെ അനധികൃത നിര്‍മാണം കാരണം കാണാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു.
എന്നാൽ ശ്രിയയുടെ ഈ പോസ്റ്റ് കണ്ട ഉടൻ തന്നെ മാവേലിക്കര പോലീസ് സ്ഥലത്ത് എത്തുക ആയിരുന്നു, അവിടെത്തി വേണ്ട നടപടി ക്രമങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഇതാ നമ്മുടെ മാവേലിക്കര പോലീസ് …ഇതാവണം നമ്മുടെ പൊലീസ്’ എന്നും പിന്നീട് ശ്രിയ ദിശ സൂചികയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. തന്റെ പോസ്റ്റ് കണ്ട് പെട്ടെന്ന് തന്നെ നടപടി സ്വീകരിച്ച പോലീസിനെ പ്രശംസിച്ച് കൊണ്ടും താരം എത്തിയിരുന്നു.