റേയ് റാം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്നതാണ് ശ്രുതി ഹാസന്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ ശ്രുതി ഹാസന് വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ ഒരു ചോദ്യത്തിന് ശ്രുതി ഹാസന് നല്കിയ മറുപടിയാണ് വൈറലായിരിക്കുന്നത്.
ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെ എവിടെയെല്ലാം പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ട് എന്ന ചോദ്യം ഒരാള്‍ ശ്രുതി ഹാസനോട് ചോദിക്കുകയായിരുന്നു. താന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയിട്ടുണ്ടെന്ന് നേരത്തെ തുറന്നുപറഞ്ഞിട്ടുള്ള ശ്രുതി, ഇത്തവണയും മറുപടി പറയാന്‍ മടിച്ചില്ല. മൂക്കിലേക്ക് കൈചൂണ്ടിയുള്ള ഫോട്ടോയാണ് ശ്രുതി ഹാസന് പങ്കുവച്ചത്.
ശാരീരിക വ്യത്യാസത്തെക്കുറിച്ചുള്ള കമന്റുകളൊന്നും താന്‍ പരിഗണിക്കാറില്ലെന്നും ശ്രുതി ഹാസന് പറയുന്നു. ഒരുപാട് തടിച്ചു, വല്ലാതെ മെലിഞ്ഞു തുടങ്ങിയ കമന്റുകളൊന്നും മുഖവിലയ്ക്കെടുക്കാറില്ല. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണം ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരം മാറ്റങ്ങള്‍ സ്വയം ഉള്‍ക്കൊള്ളാറുണ്ട്. നമ്മുടെ മാറ്റങ്ങളെ സ്വയം ഉള്‍ക്കൊള്ളുക എന്നതാണ് പ്രധാനമെന്നും ശ്രുതി ഹാസന് വിശദീകരിച്ചു.
നേരത്തെ ഇന്‍സ്റ്റഗ്രാമിലെ കുറിപ്പിലും താന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് ശ്രുതി ഹാസന് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം തുറന്നു പറയുന്നതില്‍ തനിക്ക് യാതൊരു നാണക്കേടുമില്ലെന്നും ശ്രുതി ഹാസന് പറഞ്ഞിരുന്നു.