ഇന്‍സ്റ്റഗ്രാമില്‍ രസകരമായ വിഡിയോ പങ്കുവച്ച് നടി സണ്ണി ലിയോണ്‍. സ്വിമ്മിംഗ് പൂളിന് സമീപത്തുകൂടി നടന്നുപോകുന്ന സണ്ണി ലിയോണിനെ മാനേജര്‍ വെള്ളത്തിലേക്ക് തള്ളിയിടുന്നതും അതിന് താരം ‘പ്രതികാരം’ വീട്ടുന്നതുമാണ് വിഡിയോ. നിരവധി പേരാണ് വിഡിയോക്ക് ലൈക്കും കമന്റുമായി എത്തിയത്.
View this post on Instagram
സ്വിമ്മിംഗ് പൂളിന് സമീപത്തുകൂടി നടന്നുനീങ്ങുന്ന സണ്ണിയെ അപ്രതീക്ഷിതമായി മാനേജര്‍ തള്ളിയിടുന്നതാണ് വിഡിയോയില്‍. വെള്ളത്തില്‍ വീണ സണ്ണി തന്റെ ചെരുപ്പെടുത്ത് മാനേജര്‍ക്ക് നേരെ എറിയുകയും ചെയ്തു. ഇതിന് പിന്നാലെ മറ്റൊരു വിഡിയോ കൂടി താരം പങ്കുവച്ചിട്ടുണ്ട്.
നടിയുടെ പ്രതികാരം വളരെ കുറഞ്ഞുപോയെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. തമാശ നന്നായി ആസ്വദിക്കുന്ന വ്യക്തിയാണ് സണ്ണിയെന്നും അല്ലെങ്കില്‍ വിഡിയോ പങ്കുവയ്ക്കില്ലായിരുന്നുവെന്നും മറ്റൊരാള്‍ കുറിച്ചു.