ഒരുകാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന താരമാണ് സുസ്മിത സെന്‍. മിസ് യൂണിവേഴ്സായ താരം നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കി. ഇപ്പോഴിതാ തനിക്ക് ഹൃദയാഘാതമുണ്ടായെന്നും ഇതേ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തെന്നും വെളിപ്പെടുത്തുകയാണ് താരം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്.
View this post on Instagram
പിതാവ് സുബീര്‍ സെന്നിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചു. ‘സന്തുഷ്ടിയോടെയും ധൈര്യത്തോടെയും നിന്റെ ഹൃദയത്തെ സൂക്ഷിക്കുക, ആവശ്യമുള്ള ഘട്ടത്തില്‍ ഉപകരിക്കും’ എന്ന പിതാവിന്റെ വാക്കുകളും താരം കുറിച്ചു. തനിക്കൊപ്പം നിന്നവര്‍ക്കും സുസ്മിത നന്ദി അറിയിച്ചു. നിലവില്‍ താരം സുഖം പ്രാപിച്ചു.
ബീവി നമ്പര്‍ വണ്‍, മേം ഹൂ നാ തുംകോ നാ ഭൂല്‍ പായേങ്കേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരമാണ് സുസ്മിത. നീണ്ട കാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന സുസ്മിത ആര്യ എന്ന സീരിസിലൂടെയാണ് അഭിനയരംഗത്തേക്ക് തിരിച്ചുവന്നത്.