സീരിയല്‍ – സിനിമ രംഗത്ത് തന്റെ സ്ഥാനം ചുരുങ്ങിയ സമയം കൊണ്ട് നേടിയെടുത്ത നടിയാണ് സ്വാസിക വിജയ്. മിനി സ്ക്രീന്‍ ആരാധകര്‍ ഇന്ദ്രന്റെ സീതയെന്നും, ബിഗ് സ്ക്രീന്‍ ആരാധകര്‍ തേപ്പുകാരി എന്ന ഓമന പേര് നല്‍കിയുമാണ് താരത്തെ വിളിക്കുന്നത്. സ്വാസികയെ മിനി സ്ക്രീനിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നും ആരാധകര്‍ വിളിക്കുന്നുണ്ട്. വാസന്തി എന്ന സിനിമയിലെ അഭിനയത്തിന് സ്വാസികയ്ക്ക് മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു.
കൊച്ചു കൊച്ചു റോളുകളില്‍ അഭിനയം ഒതുങ്ങിയെങ്കിലും മിനിസ്ക്രീനിലൂടെ തന്റെ മികച്ച അഭിനയം കാഴ്ച വയ്ക്കാന്‍ സ്വാസികയ്ക്കായി. പിന്നെ ഡാന്‍സറായും അവതാരികയായും ആല്‍ബങ്ങളിലും ഹൃസ്വ ചിത്രങ്ങളിലും തുടങ്ങി ക്യാമറക്കണ്ണുകളില്‍ മുഴുവന്‍ നിറയാന്‍ തുടങ്ങി. ഇതുവരെ ഏതാണ്ട് 40ലേറെ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്.
തന്റെ പുതിയ വീടിന്റെ പാലു കാച്ചൽ ചടങ്ങിന്റെ വീഡിയോ താരം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കു വെച്ചിരുന്നു. നിരവധിയാളുകളാണ് സ്വാസികയ്ക്ക് സ്വപ്നം സാക്ഷാത്കരിച്ചതിൽ അഭിന്ദനം അറിയിച്ചിരിക്കുന്നത്. സ്വാസിക വിജയ് എന്ന പേരിലുള്ള യുട്യൂബ് ചാനലിലൂടെ തന്റെ കരിയർ സംബന്ധമായ വിശേഷങ്ങളും വീട്ടിലെ വിശേഷങ്ങളും എല്ലാം സ്വാസിക പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ കാച്ചാ ബദാം എന്ന ഗാനത്തിന് സ്വാസിക ചുവട് വെക്കുന്ന വീഡിയോ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഭുബൻ ബാദ്യകർ എന്ന കടല വിൽപ്പനക്കാരൻ തന്റെ കച്ചവടത്തിന് ഇടയിൽ പാടിയ ഒരു ഗാനമാണിത്. നിമിഷനേരം കൊണ്ടാണ് ആ ഗാനം വൈറലായി തീർന്നത്. മൂന്നോ നാലോ കിലോ കടല ദിവസേന വിറ്റിരുന്ന ഭുബൻ ഗാനം വൈറലായതോടെ പ്രശസ്തനാകുകയും പതിവിൽ നിന്നും ഏറെ കൂടുതലാണ് ഇപ്പോൾ കടല വിൽക്കുന്നത്.
View this post on Instagram