മലയാളിത്വം തുളുമ്പുന്ന അഴകോടെ പ്രേക്ഷകരുടെ മനം കീഴടക്കുന്ന നടിയാണ് സ്വാസിക. സാരിയോട് ഏറെ പ്രണയമുള്ള നടി പ്രേക്ഷകർക്കായി സാരിയിൽ ഏഴഴകിൽ എത്തുന്ന ചിത്രങ്ങൾ പങ്ക് വെക്കാറുമുണ്ട്. ഇത്തവണ താരം എത്തിയിരിക്കുന്നത് സാരിയുടുത്ത് വെള്ളത്തിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങളുമായിട്ടാണ്. ആദർശ് താമരാക്ഷനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
സ്വാസിക എന്ന താരത്തിന് നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പിസ്റ്റായ നീതു എന്ന കഥാപാത്രം വളരെ വലിയ സ്വീകാര്യതയാണ് നേടിക്കൊടുത്തത്. സിനിമയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു എങ്കിലും മിനിസ്ക്രീനിലെ സീത എന്ന സീരിയലിലെ കഥാപാത്രമാണ് താരത്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തത്. ലോക്ക് ഡൗൺ കാലത്ത് നിരവധി താരങ്ങൾ അവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചിരുന്നു. ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറൽ ആയിരുന്നത്.