ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമായ സ്വാസിക നായികയായി എത്തുന്ന ചിത്രം ‘ചതുരം’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ എത്തിയ സ്വാസികയുടെ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് സ്വാസിക ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഗിരീഷ് ആർ പൈ ആണ് ഫോട്ടോഗ്രാഫർ. ചിത്രത്തിന് വളരെ രസകരമായ കമന്റുകളാണ് ലഭിച്ചിരിക്കുന്നത്.
‘സ്വാസു’, ‘ബോളിവുഡ് ലെവൽ പ്രമോഷൻ ഫോട്ടോഷൂട്ട്’, ‘വൗ’, ‘മനോഹരം’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചെറിയ റോളുകളില്‍ അഭിനേത്രിയായി മിനിസ്ക്രീനിലൂടെ തന്റെ മികച്ച അഭിനയം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞ നടിയാണ് സ്വാസിക. ഡാന്‍സറായും അവതാരികയായും ആല്‍ബങ്ങളിലും ഹ്രസ്വ ചിത്രങ്ങളിലും താരം തിളങ്ങി. ഇതുവരെ ഏതാണ്ട് 40ലേറെ ചിത്രങ്ങളില്‍ സ്വാസിക അഭിനയിച്ചിട്ടുണ്ട്.
സ്വാസിക നായികയായി എത്തുന്ന ‘ചതുരം’ സിനിമ നടനും സംവിധായകനുമായ സിദ്ധാർത്ഥ ഭരതൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്. റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. സെൻസറിങ്ങ് കഴിഞ്ഞ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്.
View this post on Instagram