ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സ്വാതി നിത്യാനന്ദ്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത ഭ്രമരം എന്ന ജന പ്രിയ സീരിയലിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. ഭ്രമണം സീരിയലിന്റെ ക്യാമറാമാന് പ്രതീഷാണ് താരത്തെ വിവാഹം ചെയ്തത്, സീരിയലില്‍ അഭിനയിക്കുന്ന സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. ആദ്യം സൗഹൃദം ആയിരുന്നു പിന്നീട് ആ ബന്ധം പ്രണയമായി മാറുകയായിരുന്നു. സീരിയല്‍ അവസാനിച്ച് ഏതാനും മാസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് വിവാഹ വാര്‍ത്ത പുറത്ത് വന്നത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് ശോഭന മനോഹരമാക്കിയ തേന്മാവിൻ കൊമ്പത്തിലെ കാർത്തുമ്പിയായി മേക്കോവർ നടത്തിയിരിക്കുന്ന സ്വാതിയുടെ ചിത്രങ്ങളാണ്. വിജിത്ത് മുരുക്കുംപുഴയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ആരാധകർക്ക് സ്വാതിയുടെ പുതിയ ചിത്രങ്ങൾ ഒട്ടേറെ ഇഷ്ടപ്പെട്ടിരിക്കുകയാണ്.