ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന് പിറന്നാള്‍ സമ്മാനമായി ജീപ്പിന്റെ പ്രീമിയം എസ്.യു.വി സമ്മാനിച്ച് നടി ശ്വേത മേനോന്. ജീപ്പ് മെറിഡിയന് നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ലിമിറ്റഡ് ഓപ്ഷനാണ് ശ്വേത ഭര്‍ത്താവിന് സമ്മാനിച്ചത്. 32.40 ലക്ഷം രൂപയാണ് ഇതിന്റെ വില.
പുതിയ വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം ശ്വേത മേനോന് പങ്കുവച്ചു. വെല്‍വെറ്റ് റെഡ് ആണ് വാഹനത്തിന്റെ നിറം. മെയ് മാസം അവസാനത്തോടെയാണ് ജീപ്പിന്റെ പ്രീമിയം എസ്.യു.വിയായ മെറിഡിയന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
മൂന്ന് നിരകളിലായി ഏഴ് യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതാണ് മെറിഡിയന്. ജീപ്പ് സിഗ്നേച്ചര്‍ ഡിസൈനായ ഏഴ് സ്ലോട്ട് ഗ്രില്ല്, ബൈ ഫങ്ഷന് എല്‍.ഇ.ഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, റിഫ്ളക്ടര്, ഡി.ആര്.എല്‍, ഇന്‍ഡിക്കേറ്റര്‍ എന്നില ഹെഡ്ലാമ്പ് ക്ലെസ്റ്റര്‍, ബസറില്‍ രണ്ടിടങ്ങളിലായി നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് മുന്‍വശം അലങ്കരിക്കുന്നത്.