ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് റാം. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തെന്നിന്ത്യന്‍ താരം തൃഷയാണ്. ഇപ്പോഴിതാ മോഹന്‍ലാലിനെക്കുറിച്ച് തൃഷ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മോഹന്‍ലാലിന്റെ വലിയ ഫാനാണ് താനെന്നാണ് തൃഷ പറയുന്നത്. അദ്ദേഹം വളരെ ഫണ്‍ ആണ്, നല്ലൊരു ജെന്റില്‍ മാനാണ് അദ്ദേഹം. സെറ്റില്‍ തമാശ പറഞ്ഞ് ഇരിക്കുമ്പോഴായിരിക്കും പെട്ടന്ന് നീണ്ട ഒരു ഷോട്ട് ചെയ്യാന്‍ അദ്ദേഹത്തെ വിളിക്കുക. എന്നാല്‍ അത്രയും നേരം നമ്മള് കണ്ട മോഹന്‍ലാല്‍ ആയിരിക്കില്ല ആ സമയം. എത്ര പെട്ടന്നാണ് അദ്ദേഹം കഥാപാത്രമാകുന്നത്. അതാണ് മോഹന്‍ലാല്‍ മാജിക്. അഭിനയിക്കുമ്പോള്‍ പൂര്‍ണമായും അദ്ദേഹത്തിന്റെ ഫോക്കസ് അതിലുണ്ടാകുമെന്നും തൃഷ പറഞ്ഞു.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റാമിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്. കൊവിഡിനെ തുടര്‍ന്നാണ് റാമിന്റെ ഷൂട്ടിംഗ് നീണ്ടുപോയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ആരംഭിക്കും. ഒരു ഫോറിന് ഷെഡ്യൂള്‍ കൂടെ കഴിഞ്ഞാല്‍ റാം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാകും.