വാനമ്പാടി സീരിയലിലെ കേന്ദ്ര കഥാപാത്രമായ അനുമോളുടെ വല്യമ്മയായി വന്ന് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് ഉമ നായര്‍. നിര്‍മ്മല എന്ന കഥാപാത്രത്തെയാണ് ഉമ അവതരിപ്പിച്ചത്. തുടർന്ന് പൂക്കാലം വരവായി, ഇന്ദുലേഖ, രാക്കുയില്‍ തുടങ്ങി അമ്പതിലധികം സീരിയലുകളിൽ ഉമാ നായര്‍ വേഷമിട്ടു. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന കളിവീട് എന്ന സീരിയലിലാണ് നിലവില്‍ ഉമ അഭിനയിക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകളുടെ വിവാഹ നിശ്ചയം.
താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘എന്റെ മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു, അവള് എനിക്ക് ഇപ്പോഴും കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഉമ നായര്‍ ഫോട്ടോകള്‍ പങ്കുവച്ചത്. അവളിപ്പോള്‍ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലേക്ക് കടക്കുകയാണ്. അവള്‍ക്ക് എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണമെന്നും ഉമ കുറിച്ചു.
View this post on Instagram