ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവി വേണുഗോപാലിനെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത് രാഘവ് നന്ദകുമാര്‍. വൈഷ്ണലി തന്നെയാണ് ഇതിന്റെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ദീര്‍ഘനാളായി സുഹൃത്തുക്കളാണ് ഇരുവരും.
View this post on Instagram
കടലിലേക്ക് നോക്കി നില്ക്കുന്ന വൈഷ്ണവിയുടെ പിന്നിലൂടെ മോതിരപ്പെട്ടിയുമായി എത്തി മുട്ടുകുത്തി നില്‍ക്കുകയാണ് രാഘവ് ചെയ്തത്. വൈഷ്ണവി തിരിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി രാഘവിനെ കാണുകയായിരുന്നു. ഈ രംഗം കണ്ട് വൈഷ്ണവി അമ്പരക്കുന്നത് വിഡിയോയില്‍ കാണാം.
ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലൂടെയാണ് വൈഷ്ണവി അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് ജൂണ്‍, കേശു ഈ വീടിന്റെ നാഥന്, ജനഗണമന തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചു.