നടനും നിർമാതാവുമായ വിജയ് ബാബുവിന് എതിരെ കഴിഞ്ഞയിടെയാണ് യുവനടി പരാതി നൽകിയത്. ഗുരുതരമായ ആരോപണങ്ങളാണ് യുവനടി വിജയ് ബാബുവിന് എതിരെ ഉന്നയിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി താൻ മലയാള സിനിമയില്‍ നടിയായി ജോലി ചെയ്തു വരികയാണെന്നും 2022 മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ പതിനാല് വരെയുള്ള കാലയളവില്‍ വിജയ് ബാബുവില്‍ നിന്ന് ലൈംഗികമായി ചൂഷണം നേരിടേണ്ടി വന്നെന്ന് യുവനടി സോഷ്യൽ മീഡിയയിലൂടെ പുറംലോകത്തോട് പറയുകയും ചെയ്തിരുന്നു.
വിജയ് ബാബുവിന് എതിരെ കേസ് രജിസ്റ്റർ ചെയ്ത് ഇത്രയും ദിവസമായിട്ടും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. വിജയ് ബാബു ഇപ്പോഴും ഒളിവിലാണ്. ഇതിനിടയിൽ വിജയ് ബാബുവിന് പിന്തുണ അറിയിച്ചു കൊണ്ട് നടി വാസ്തവിക അയ്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റ് വൈറലായി. സിനിമ വലിയ ഒരു ലോകമാണെന്നും അവിടെ ആരെയും പീഡിപ്പിക്കുന്നില്ലെന്നും ചാൻസിനു വേണ്ടി ചില സ്ത്രീകൾ സ്വന്തം മാനം കളയാൻ തയ്യാറാകുന്നെന്നും വാസ്തവിക കുറിച്ചു.
വാസ്തവിക പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ‘സിനിമ വലിയ ഒരു ലോകം ആണ്, അവിടെ ആരെയും പീഡിപ്പിക്കുന്നില്ല… ചാൻസിനു വേണ്ടി ചില സ്ത്രീകൾ സ്വന്തം മാനം കളയാൻ തയ്യാറാകുന്നു.. സിനിമയിൽ ഏതെങ്കിലും രീതിയിൽ പീഡനം നടക്കുന്നു എങ്കിൽ അതിന് ഉത്തരവാദികൾ പീഡനത്തിനു ഇരയായ സ്ത്രികൾ തന്നെയാണ്. കാരണം, എല്ലാത്തിനും റെഡി ആണോയെന്നു ചോദിക്കുബോൾ റെഡിയാണ് എന്നു ചില സ്ത്രീകൾ പറയുന്നു.. പിന്നീട് അത് പീഡനം ആയി മാറുന്നു. മാനം കളഞ്ഞുള്ള പ്രൊജക്റ്റ് വേണ്ടായെന്നു വച്ചാൽ അവിടെ തീർന്നു പ്രശ്നം. ഇങ്ങനെ എല്ലാത്തിനും റെഡി ആയ മിക്ക സത്രീകളും പെൺകുട്ടികളും കാരണം മോശമായ ഒരു രീതിയിലും പോകാൻ റെഡി ആകാതെ സിനിമയെ മാത്രം സ്നേഹിക്കുന്ന കഴിവുള്ള പല കലാകാർക്കും അവസരങ്ങൾ നഷ്ടപ്പെടുന്നു എന്ന് കൂടി മനസിലാക്കുക. സമൂഹത്തിൽ സിനിമ ഒഴിച്ചു മറ്റ് മേഖലയിൽ സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ശരിക്കും ഞാൻ സ്ത്രീക്ക് ഒപ്പം നില്കും. എന്നാൽ, സിനിമയിൽ നടക്കുന്ന ഇപ്പോൾ രണ്ടു ദിവസം ആയി ഒരു പ്രമുഖ നടൻ നേരിടുന്ന അത്തരം സ്ത്രീ പീഡനകേസിൽ ഒരിക്കലും ഒരു സ്ത്രീക്ക് ഒപ്പം സപ്പോർട് പറയാൻ എന്റെ മനസ് റെഡി ആകില്ല. കാരണം സിനിമയിൽ ഒരു സ്ത്രീയുടെ സമ്മതം ഇല്ലാതെ സിനിമയിൽ ഉള്ളവർ സിനിമയിൽ അഭിനയിപ്പിക്കാൻ ചാൻസ് കൊടുക്കാമെന്നു പറഞ്ഞു സമ്മതം ഇല്ലാതെ സെക്ഷ്വൽ ആയിട്ടു യൂസ് ചെയുനില്ല. വിത്ത് പെർമിഷനോട് കൂടി എല്ലാം നടക്കുന്നു എന്നാണ് എന്റെ ഒരു വിലയിരുത്തൽ. കാരണം ഒരു പെണ്ണ് നോ പറയേണ്ട സ്ഥലത്ത് നോ പറയാൻ പഠിച്ചാൽ സിനിമയിൽ ആ സ്ത്രീ നേരിടുന്ന ഇത്തരം പീഡനപ്രശനം ആ സ്ത്രീക്കു നേരത്തെ തന്നെ ഒഴിവാക്കാം.’ – കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്.