Categories: MalayalamNews

“ദുൽഖറിന്റെ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസമായി” ലല്ലുവിന്റെ അമ്മയായ വിജി രതീഷ്

ഒരു യമണ്ടന്‍ പ്രേമകഥയില്‍ ദുല്‍ഖറിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച നടിയുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ കണ്ടപ്പോള്‍ പ്രേക്ഷകരെല്ലാം അത്ഭുതപ്പെട്ടിരിക്കുകയാണ്. കഥാപാത്രവും യഥാർത്ഥ ലുക്കും തമ്മിലുള്ള അന്തരം അത്ര വലുതാണ്. ഓഡീഷന്‍ വഴി ലല്ലുവിന്റെ അമ്മയുടെ റോള്‍ സ്വന്തമാക്കിയ വിജി, യമണ്ടന്‍ ടീമിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ തുടക്കക്കാരിയെന്ന കാര്യം തന്നെ താന്‍ മറന്നുപോയെന്നാണ് പറയുന്നത്. ഇന്ദ്രപ്രസ്ഥം ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്ത സിനിമയിലൂടെയാണ് വിജി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്.

ചിത്രീകരണം തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണ് ദുല്‍ക്കറിനൊപ്പം അഭിനയിക്കാന്‍ തുടങ്ങുന്നത്. സത്യത്തില്‍ ഭയങ്കര ടെന്‍ഷന്‍ ഉണ്ടായിരുന്നു. അഭിനയിച്ചു വലിയ പരിചയമില്ലെന്ന് ആദ്യമേ പറഞ്ഞാല്‍ അല്‍പം ആശ്വാസമുണ്ടാകും എന്നു വിചാരിച്ചു. എന്നാല്‍ അവിടെ എന്നെ ദുല്‍ക്കര്‍ അദ്ഭുതപ്പെടുത്തി. ആദ്യം കണ്ടപാടേ നന്നായി അഭിനയിക്കുന്നുണ്ടെന്നും ഇതിനു മുമ്പ് ചെയ്ത രംഗങ്ങള്‍ താന്‍ മോണിറ്ററിലൂടെ കണ്ടിരുന്നെന്നുമാണ് ദുല്‍ഖര്‍ എന്നോട് പറഞ്ഞത്. ആ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസമായി. വിഷ്ണുവും ബിബിനും സംവിധായകന്‍ നൗഫല്‍ ഇക്കയും ഒരുപാട് പിന്തുണ നല്‍കി. തുടക്കക്കാരിയെന്ന പരിവേഷം ഞാന്‍ തന്നെ മറന്നുപോയി.

കണ്ണൂരില്‍ കുടുംബ വേരുകളുള്ള വിജിയുടെ ബാല്യവും വിദ്യാഭ്യാസവുമെല്ലാം മംഗളൂരുവിലായിരുന്നു. വിവാഹശേഷം യുഎഇയിലാണ് താമസം. എട്ടുവര്‍ഷത്തോളം നൃത്തം പഠിച്ചിട്ടുണ്ട്. 2004-ല്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ നടത്തിയ മെയ് ക്വീന്‍ മത്സരത്തിലെ ജേതാവായി. ദുബായ് ഗ്ലോബല്‍ വില്ലേജ് നടത്തിയ ആദ്യത്ത സൂപ്പര്‍ മോം മത്സരത്തിലും ജേതാവായിരുന്നു. ദുബായിയിൽ ക്യുഎ മാനേജറായി ഒരു ഷിപ്പ് ബിൽഡിംഗ് കമ്പനിയിൽ ജോലിയും ചെയ്തിരുന്നു. ജോലി രാജിവെച്ച് ഇന്‍റര്‍നാഷണൽ ബ്യൂട്ടി പേജന്‍റ് 2017-18 ൽ മത്സരിക്കാൻ കൊച്ചിയിലെത്തുകയും അതിൽ മിസിസ് ഗ്ലോബല്‍ പട്ടം നേടുകയും ചെയ്തു. ഭര്‍ത്താവ് രതീഷ് ദുബായിയിൽ ബിസിനസ് ഡെവലപ്മെന്‍റ് മാനേജറാണ്. രണ്ട് കുട്ടികളുണ്ട്.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

3 weeks ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago