നിരവധി സിനിമകളിൽ അമ്മ, അമ്മായിയമ്മ, നാത്തൂൻ റോളുകൾ ചെയ്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സീനത്ത്. അടുത്തിടെ റിലീസ് ആയ മമ്മൂട്ടി ചിത്രം റോഷാക്കിലും ഒരു കഥാപാത്രമായി സീനത്ത് എത്തിയിരുന്നു. ഷറഫുദ്ദീന്റെ കഥാപാത്രത്തിന്റെ അമ്മ ആയിട്ടായിരുന്നു സീനത്ത് എത്തിയത്. താൻ വണ്ണം കുറച്ചത് മമ്മൂട്ടി പറഞ്ഞിട്ടാണെന്നും അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ സംസാരിക്കാൻ മടി ആയിരുന്നെന്നും വ്യക്തമാക്കുകയാണ് സീനത്ത്. മുഖത്ത് ഗൗരവവും മനസിൽ ചെറുപ്പവും അതാണ് മമ്മൂട്ടിയെന്നും സീനത്ത് പറഞ്ഞു.
സിനിമയ്ക്കു വേണ്ടി ജീവിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും സീനത്ത് പറഞ്ഞു. അടുത്ത കാലത്ത് കണ്ടപ്പോൾ വല്ലാതെ വണ്ണം വെച്ചിരിക്കുന്നത് കണ്ട് മമ്മൂട്ടി തന്നെ കളിയാക്കിയെന്നും സീനത്ത് പറഞ്ഞു. എനിക്കും തോന്നി കുറച്ച് തടിയുണ്ട് കുറയ്ക്കണമെന്ന്. മമ്മൂട്ടി കളിയാക്കിയത് കൊണ്ടാണ് താൻ വണ്ണം കുറച്ചതെന്നും സീനത്ത് പറഞ്ഞു. എത്ര അടുത്ത് പെരുമാറിയാലും മമ്മൂക്ക വരുമ്പോഴാണ് ഒരു നടൻ വരുന്നതു പോലെ തോന്നുകയെന്നും ഒരു സൂപ്പർസ്റ്റാർ വരുന്നുവെന്ന് എപ്പോൾ കണ്ടാലും തോന്നുമെന്നും സീനത്ത് പറഞ്ഞു.
ഒരു ദിവസം അദ്ദേഹത്തോട് എന്താണ് കഴിക്കുന്നതെന്നും അതിനു വേണ്ടി എന്താണ് കഴിക്കുന്നതെല്ലാം ഞാൻ ചോദിച്ചു. ‘നീ കഴിക്കുന്നതൊന്നും ഞാൻ കഴിക്കുന്നില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതിനു ശേഷം നമ്മൾ കഴിക്കുന്നത് ഒന്നും അദ്ദേഹം കഴിക്കുന്നില്ലേ എന്ന് എനിക്ക് സംശയമായി. ഉച്ചയ്ക്ക് നോക്കിയപ്പോൾ അദ്ദേഹത്തിന് കഴിക്കാൻ ഇഷ്ടം പോലെ സാധനങ്ങൾ മേശപ്പുറത്ത് നിരത്തി വെച്ചിട്ടുണ്ട്. നോക്കിയപ്പോൾ ഓരോ സാധനവും അടുത്തുള്ളവർക്ക് കൊടുക്കുകയാണ്. എല്ലാ സാധനത്തിൽ നിന്നും ഇഷ്ടപ്പെട്ട കുറച്ച് എടുത്തിട്ട് അദ്ദേഹം കഴിക്കുന്നുണ്ട്. എല്ലാ കഴിക്കുന്നു, പക്ഷേ ഒരുപാട് കഴിക്കുന്നില്ല. കെ ജി ജോർജിന്റെ മഹാനഗരം എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നതെന്നും സീനത്ത് പറഞ്ഞു.