തല അജിത് നായകനായെത്തിയ പുതിയ ചിത്രമാണ് വിശ്വാസം.അജിത്തിന്റെ നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.ഇവരെ കൂടാതെ ജഗപതി ബാബു,യോഗി ബാബു,വിവേക് തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നു.ഡി. ഇമൻ ആണ് സംഗീതം.ചിത്രം ജനുവരി പത്തിന് തിയറ്ററുകളിൽ എത്തും.കേരളത്തിൽ മുളകുപ്പാടം ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്.ചിത്രത്തിലെ അട്ച്ചിതൂക്ക് എന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ കാണാം