സണ്ണി വെയ്നും ഷൈന്‍ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന അടിത്തട്ടിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. നടന് ദുല്‍ഖര്‍ സല്‍മാന്റെ
ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഡാര്‍വിന്റെ പരിണാമം, കൊന്തയും പൂണൂലും, പോക്കിരി സൈമണ്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകള്‍ക്ക് വേണ്ടി സൂസന് ജോസഫും, സിന് ട്രീസ്സയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമാറ്റോഗ്രാഫി പാപ്പിനുവും, എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ളയും സംഗീതം നെസ്സര്‍ അഹമ്മദും ആണ് നിര്‍വഹിക്കുന്നത്. കൊവിഡ് പ്രതിസന്ധി മൂലം ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ്. ഓണം റിലീസിനായി ചിത്രം തീയേറ്ററുകളില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.