മലയാളത്തിന്റെ ആദ്യ ഡയറക്റ്റ് ഒ ടി ടി റിലീസായി പ്രേക്ഷകർക്കിടയിലേക്ക് എത്തിയ ചിത്രമാണ് സൂഫിയും സുജാതയും. ജയസൂര്യ, അദിതി റാവു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം നിർമിച്ചത് വിജയ് ബാബു ആണ്. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. സൂഫിയുടെയും സുജാതയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിൽ താരങ്ങളുടെ പ്രകടനവും എം. ജയചന്ദ്രന്റെ സംഗീതവും കൈയടി നേടുന്നു. മലയാളത്തിലെ ആദ്യത്തെ ഡയറക്റ്റ് ഓ ടി ടി റിലീസിന്റെ വരവിനെ മലയാളികൾ ആഘോഷമാക്കുന്നതാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്.
ഇപ്പോൾ മലയാളത്തിലെ തന്റെ ഇഷ്ടതാരങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് അദിതി റാവു. ഫഹദ് ഫാസിലിനോടും ദുൽഖർ സൽമാനോടും നിവിൻ പോളിയോടും പാർവതിയോടുമെല്ലാം തനിക്ക് വലിയ ആരാധന ഉണ്ടെന്ന് തുറന്ന് പറയുകയാണ് പ്രിയനടി. സിനിമാ ഡാഡിക്ക് അനുവദിച്ച ഓൺലൈൻ അഭിമുഖത്തിൽ ആണ് അദിതി മനസ്സ് തുറന്നത്. സിനിമയിലെ വിശേഷങ്ങളെ കുറിച്ചും ചിത്രത്തിലേക്ക് താൻ എങ്ങനെ വന്നു എന്നതിനെ കുറിച്ചും താരം അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.
നരണിപ്പുഴ ഷാനവാസാണ് ചിത്രത്തിന്റെ സംവിധായകൻ. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…