സൂപ്പർ ഹിറ്റ് ചിത്രം അർജുൻ റെഡ്ഢിയുടെ തമിഴ് റീമേക്ക് ആയി ഒരുങ്ങുന്ന ചിത്രമാണ് ആദിത്യ വർമ്മ.വിക്രമിന്റെ മകൻ ദ്രുവ് വിക്രം ആണ് ചിത്രത്തിലെ നായകൻ.ഗിരീസായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.’എഥർക്കടി’ എന്ന ഗാനത്തിന്റെ ടീസർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ദ്രുവ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്.രധൻ ആണ് സംഗീത സംവിധാനം.