കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമായ അമ്പിളി ദേവി ഭർത്താവ് ആദിത്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി ദേവി പ്രതികരിച്ചു. ഈ ആരോപണങ്ങൾക്ക് മൊബൈലിൽ തെളിവുകൾ അടക്കം മറുപടിയുമായി എത്തിയിരിക്കുകയാണ് ആദിത്യൻ. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ആദിത്യൻ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
മറ്റൊരു ബന്ധം ഉണ്ടെന്ന് അമ്പിളിയുടെ ഇപ്പോഴത്തെ ആരോപണം നുണയാണ്. എന്റെ കുറവുകൾ ഞാൻ പറഞ്ഞിട്ടാണ് അമ്പിളിയെ വിവാഹം കഴിക്കുന്നത്. തെറ്റുകൾ ഒന്നും ഉണ്ടാകരുത്, പറ്റിക്കരുത് എന്ന് പരസ്പരം പറഞ്ഞിട്ടാണ് വിവാഹം കഴിക്കുന്നത്. വിവാഹം കഴിഞ്ഞതിന്റെ ആദ്യ ദിവസം അമ്പിളിക്ക് ഒരു കാൾ വന്നു നെറ്റ് നമ്പർ ആണ്. ആ കോളുമായി അമ്മ പോവുകയും ചെയ്തു. ഞാൻ അന്വേഷിച്ചില്ല, കാരണം എനിക്ക് അമ്പിളിയെ അത്ര വിശ്വാസം ആണ്. പക്ഷേ അതിനു ശേഷം ഇവർ പലപ്പോഴും അസ്വസ്ഥർ ആകുന്നത് കണ്ടിട്ടും, അസ്ഥാനത്തുള്ള കോള് കണ്ടിട്ടും ആരാ ഇത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ ആരാധകരാ മോനെ എന്ന് അവരുടെ അമ്മ മറുപടി നൽകി.
ഞാൻ ഒരു ദിവസം അമ്പിളിയും കുടുംബവുമായി യാത്ര ചെയ്യുന്ന സമയം വീണ്ടും ഈ കോൾ വീണ്ടും വന്നു. നെറ്റ് നമ്പർ ആണ്. ഞാൻ ആ കോൾ അങ്ങെടുത്തു, ആരാണ് എന്ന് ചോദിച്ചു. അയാൾ പേര് പറഞ്ഞു, അമ്പിളി എവിടെ എന്നും ചോദിച്ചു. അപ്പോൾ അമ്പിളി തിരക്കിൽ ആണ് എന്ന് പറയാൻ പറഞ്ഞതുകൊണ്ട് ഞാൻ അദ്ദേഹത്തോട് അങ്ങനെ പറയുകയും ചെയ്തു. ആരാണ് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം കട്ട് ചെയ്യുകയും ചെയ്തു. വീണ്ടും ആരാണ് എന്ന് അമ്പിളിയോട് ചോദിച്ചപ്പോൾ തന്റെ യൂ കെയിൽ ഉള്ള ആരാധകൻ ആണ് തലവേദനയാണ് എന്ന് പറഞ്ഞൊഴിഞ്ഞു.
പിറ്റേ ദിവസം രാവിലെ ഞാൻ നടക്കാൻ ഇറങ്ങി, നെറ്റ് ഓൺ ആക്കിയപ്പോൾ എന്റെ മെസഞ്ചറിൽ ഇയാളുടെ മെസേജ്, സംസാരിക്കാൻ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പിന്നീട് ഇറിറ്റേറ്റിങ് ആയ മെസേജുകൾ വന്നു, അതിന്റെ പേരിൽ ഞാൻ മദ്യപിച്ചു. അമ്പിളി വിളിച്ചപ്പോൾ ഞാൻ വരാം എന്ന് പറഞ്ഞു കട്ട് ചെയ്യുകയും ചെയ്തു. വീട്ടിൽ ചെന്നു, അമ്പിളിയോട് ചോദിച്ചെങ്കിലും അയാൾ ഫ്രോഡ് ആണ് എന്ന് പറഞ്ഞു. അമ്പിളി പറഞ്ഞതെല്ലാം വിശ്വസിച്ചു. എന്നാൽ പിന്നീട് ഇവർ തമ്മിൽ ചാറ്റിങ് ഉണ്ടെന്നു എനിക്ക് ബോധ്യമായി. വിവാഹം കഴിഞ്ഞു ഗർഭിണി ആയിരുന്നപ്പോൾ ആണ് ഈ പ്രശ്നങ്ങൾ നടക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…