പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി ചിത്രം ആടുജീവിതം റിലീസിനായി ഒരുങ്ങുന്നു. നീണ്ട നാല് വര്‍ഷമെടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ഈ വര്‍ഷം ഒക്ടോബറില്‍ തീയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ആടുജീവിതം 2023 ഒക്ടോബര്‍ 20ന് തിയറ്ററുകളില്‍ റിലീസാകുമെന്ന് ബോക്സ്ഓഫീസ് സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുന്ന ഫോറം കേരളം റിപ്പോര്‍ട്ട് ചെയ്യുന്നു.
FK Exclusive:
Prithviraj – Blessy’s #Aadujeevitham releasing on 20th October 2023
Pooja Release #MagicFrames pic.twitter.com/6oJAavsYIM
— ForumKeralam (@Forumkeralam2) March 22, 2023
ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇത്രയും നീളമേറിയ ചിത്രീകരണ കാലഘട്ടം നേരിട്ട ഒരു ഇന്ത്യന്‍ ചിത്രം അപൂര്‍വമാണ്. കൊവിഡ് അനുബന്ധ സാഹചര്യങ്ങള്‍ ചിത്രീകരണത്തെ സാരമായി ബാധിച്ചിരുന്നു. 2021 ജൂണ്‍ മാസമായിരുന്നു ചിത്രത്തിന്റെ നാല് വര്‍ഷത്തിലധികം നീണ്ടുനിന്ന ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ ആഫ്രിക്കന്‍ ചിത്രീകരണം അവസാനിപ്പിച്ച് ആടുജീവിതം ടീം തിരിച്ചെത്തിയത്. ചിത്രീകരണ സ്ഥലത്തെ അതികഠിനമായ ചൂട് അണിയറ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയായിരുന്നു.
നജീബ് എന്ന കേന്ദ്രകഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിനായി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. അമല പോള്‍ ആണ് ചിത്രത്തിലെ നായിക. എ. ആര്. റഹ്മാന് ആണ് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.