സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നതും ചർച്ചയാകുന്നതും തൊപ്പി എന്ന് സ്വയം വിശേഷിപ്പിക്കുന്ന യുവാവിനെക്കുറിച്ചുള്ള കാര്യങ്ങളാണ്. യുട്യൂബറും ഗെയിമറുമായ തൊപ്പി കഴിഞ്ഞദിവസം ഒരു ഉദ്ഘാടനത്തിന് എത്തിയിരുന്നു. അവിടെ തൊപ്പിയെ കാണാൻ നിരവധി കുട്ടികളും എത്തിയിരുന്നു. എന്നാൽ അവിടെ എത്തിയ കുഞ്ഞുങ്ങളുടെ പ്രായം പോലും നോക്കാതെ ഈ യുവാവ് സംസാരിച്ചത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. സ്ത്രീ വിരുദ്ധതയും റേപ്പ് ജോക്സും പറഞ്ഞ ഇയാളെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കുന്നതിന് പകരം പൊലീസ് നോക്കി നിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ യുവാവിനെതിരെയും യുവാവിനെതിരെ നടപടി സ്വീകരിക്കാത്ത പൊലീസിന് എതിരെയും പരാതി നൽകുമെന്ന് വ്യക്തമാക്കി അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പെരുമന ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീജിത്ത് പെരുമനയുടെ കുറിപ്പ് ഇങ്ങനെ, ‘കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നും ഒരു കാൾ വന്നു📞 സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകൻ അഡ്വ Deepak Prakash സർ ആയിരുന്നു. പരമോന്നത കോടതിയിലെ അഭിഭാഷകവൃത്തിയോടൊപ്പം സാമൂഹിക വിഷയങ്ങളെ സാകൂതം നോക്കി കാണുന്ന അദ്ദേഹം വിവിധ വിഷയങ്ങളിൽ നിർദേശങ്ങളും, അഭിപ്രായങ്ങളും വിളിച്ചറിയിക്കാറുണ്ട്. കഴിഞ്ഞ ദിവസം വിളിച്ചത് നാട്ടിലെ ഒരു തലമുറയുടെ ആഭാസം കണ്ട് സഹികെട്ടാണ്. #തൊപ്പി എന്ന പേരിൽ പ്രബുദ്ധ കേരളത്തിലെ 4 ലക്ഷത്തിൽ അധികം വരുന്ന underaged / കുഞ്ഞുങ്ങൾ സെലിബ്രെറ്റ് ചെയ്യുന്ന ലൈംഗിക സൈക്കോപ്പാത്താണെന്ന് /മനോരോഗിയാണെന്ന് സംശയിക്കപ്പെടുന്ന ആളുടെ വീഡിയോ കണ്ട ശേഷം വിളിച്ചതാണ്.
വിഷയത്തിൽ അടിയന്തര പരാതി നൽകുമെന്ന് സാറിനെ അറിയിച്ചിട്ടുണ്ട്. വളാഞ്ചേരിയിൽ നടന്ന ഉത്ഘടന ആഭാസത്തിൽ പബ്ലിക് നുയിസൺസിന് പോലും കേസെടുക്കാത്ത വളാഞ്ചേരി പോലീസിനെതിരെയും പരാതി നൽകും. ഒരു പൊതു ഇടത്തിൽ ഒരു പ്രായപരിധി മുന്നറിയിപ്പ് പോലും നൽകാതെ ലൈംഗിക ദാരിദ്ര വിഷയങ്ങൾ, സ്ത്രീ വിരുദ്ധത, റേപ്പ് ജോക്ക്സ്, slut shaming,body shaming,vulgar words ഉൾപ്പെടെ പറയുന്ന ഒരാളെ പച്ച പരവതാനി വിരിചച്ച് സ്വീകരിക്കുന്ന സമൂഹത്തെ തിരുത്തേണ്ടതുണ്ട്., തിരുത്തും..അഡ്വ ശ്രീജിത്ത് പെരുമന’