വിജയചിത്രമായ വാത്തിക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് ദുൽഖർ സൽമാൻ. വാത്തിയിൽ സംഗീതം ചെയ്ത ജിവി പ്രകാശ് തന്നെ ആയിരിക്കും വെങ്കി അറ്റ്ലൂരിയുടെ പുതിയ ചിത്രത്തിലും സംഗീതസംവിധാനം ചെയ്യുന്നത്. ജി വി പ്രകാശിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ ഈ വാർത്ത പുറത്തുവിട്ടത്.
പുതിയ സിനിമ ദ്വിഭാഷ ചിത്രമായാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. സിതാര എന്റർടയിൻമെന്റസും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ റിലീസ് അടുത്തവർഷമാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെ മറ്റ് താരങ്ങൾ, അണിയറപ്രവർത്തകർ എന്നിവരുടെ വിശദാംശങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രശസ്ത സംവിധായകൻ ജോഷിയുടെ മകൻ സംവിധാനം ചെയ്യുന്ന ചിത്രം കിംഗ് ഓഫ് കൊത്തയാണ് ദുൽഖർ സൽമാൻ്റെ അടുത്തതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വാത്തിയുടെ വിജയത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. പ്രൊഡക്ഷൻ നമ്പർ 24 എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്.
After the blockbuster #Vaathi, Venky Atluri’s next project will feature @dulQuer, with the same successful combo of @gvprakash scoring the music 🕺🔥 The shoot is scheduled to commence in October 2023, with a planned release in Summer 2024 👏🏻 pic.twitter.com/Mak6hVTYgx
— KARTHIK DP (@dp_karthik) June 13, 2023