പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ഇപ്പോൾ മൂത്തമകളും നടിയുമായ അഹാനയുടെ ഏറ്റവും പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ഹൂല ഹൂപ്പിങ് ഡാൻസുമായാണ് ഇപ്പോൾ അഹാന എത്തിയിരിക്കുന്നത്.അഹാനയുടെ അമ്മ സിന്ധു കൃഷ്ണയാണ് വീഡിയോ പകർത്തിയിരിക്കുന്നത്. എത്ര റീടേക്ക് എടുക്കേണ്ടി വന്നാലും അതിനു മടിയിലാതെ കൂടെനിൽക്കുന്ന ഏക ആൾ എന്നാണ് അഹാന അമ്മയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് താരം തന്റെ പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.