ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് അഹാന കൃഷണ. നടൻ കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും ആദ്യ പുത്രിയാണ് താരം. ടോവിനോയ്ക്കൊപ്പം അഭിനയിച്ച ലൂക്കയാണ് അഹാനയുടെ കരിയർ ബ്രേക്ക് ചിത്രം. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ താരം തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
മൽസ്യകന്യകയെ കടത്തീരത്ത് നിൽക്കുന്ന ചിത്രം ആണ് അഹാന ഇൻസ്റ്റാഗ്രാമിൽ കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയാണ് താരം അവധി ആഘോഷിക്കാനായി മാലിദ്വീപിൽ പോയത്. ഇതിന്റെ ചിത്രങ്ങളും മറ്റുമാണ് താരം പങ്കുവെച്ചുകൊണ്ടിരുന്നത്. അതിന്റെ ഭാഗമായാണ് താരം ഈ ചിത്രവും പങ്കുവെച്ചത്. ചുവപ്പും കറുപ്പും നിറത്തിലുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. എല്ലായ്പ്പോഴും രസകരമായ ക്യാപ്ഷനുകളാണ് താരം ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഈ ചിത്രത്തിനും താരം രസകരമായ ടങ് ട്വിസ്റ്ററാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സീ ഷെല്ലുകള്‍ കാണാനില്ല ഒരു മത്സ്യ കന്യകയെ മാത്രമേ കാണാനുള്ളൂ എന്ന് ആരാധകര്‍ ചിത്രത്തിന് കമന്റുകളും നല്‍കിയിട്ടുണ്ട്.
രതീഷ് രവിയുടെ തിരക്കഥയില്‍ പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഹാന ഇപ്പോള്‍ അഭിനയിച്ചു കഴിഞ്ഞത്. ഷൈന്‍ ടോം ചാക്കോ, ധ്രുവന്, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീത സംവിധായകനും ഫായിസ് സിദ്ദിക് ഛായാഗ്രാഹകനുമാണ്. സ്റ്റെഫി സേവ്യര്‍ കോസ്റ്റ്യൂം ഡിസൈനറാണ്, സുഭാഷ് കരുണ്‍ കലാസംവിധാനവും, രഞ്ജിത്ത് ആര് മേക്കപ്പ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു. നടന് ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന നാലാമത്തെ സിനിമയിലാണ് അഹാന പ്രധാന വേഷത്തിലെത്തുന്നത്.