നദി അഹാനകൃഷ്ണയ്ക്ക് കോവിഡ് ബാധിച്ചത് മുൻപ് വാർത്തകളിൽ ഇടം നേടിയിരുന്നു. ശേഷം കഴിഞ്ഞ ദിവസം താരത്തിന് കോവിഡ് നെഗറ്റീവ് ആയിരുന്നു. അഹാന തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. ഇപ്പോൾ കോവിഡ് കാലത്തെ തന്റെ ജീവിതം എങ്ങനെ ആയിരുന്നുവെന്നു പങ്കുവെക്കുകയാണ് താരം.
പോസിറ്റീവിൽ നിന്നും നെഗറ്റീവിലേക്കുള്ള എന്റെ കോവിഡ് ദിനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് അഹാന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് ക്വാറന്റൈൻ ദിവസങ്ങൾ എങ്ങനെയായിരുന്നുവെന്ന് അഹാന പറയുന്നത്. കോട്ടയത്ത് വെച്ച് നാൻസി റാണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ആണ് താരത്തിന് കോവിഡ് പിടിപെടുന്നത്. ശേഷം പതിനാറ് ദിവസങ്ങൾക്ക് ശേഷമാണ് കോവിഡ് നെഗറ്റീവ് ആയത്.
വീഡിയോ കാണാം