മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. കുടുംബത്തിലെ എല്ലാവര്ക്കും സ്വന്തമായി യുട്യൂബ് ചാനലുണ്ട്. ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള താരമാണ് ഹന്‍സിക കൃഷ്ണ. ഇപ്പോഴിതാ ഹന്‍സിക പതിനാറാം പിറന്നാള്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ഹന്‍സിക പോസ്റ്റ് ചെയ്തിരിക്കുന്ന പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. പീച് നിറത്തില്‍ പൂക്കളുള്ള ക്രോപ് ടോപ്പിനൊപ്പം ഓഫ് വൈറ്റ് നിറത്തിലുള്ള മിനി സ്കര്ട് ആണ് ഹന്‍സികയുടെ പിറന്നാള്‍ കുപ്പായം.
ഹന്‍സികയുടെ അഞ്ച് ചിത്രങ്ങളാണ് അഹാന പങ്കുവെച്ചിരിക്കുന്നത്. ലോകത്തു ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന വ്യക്തി എന്നാണ് സഹോദരിയും, സിനിമാ താരവുമായ അഹാന, ഹന്‍സികയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ താരമായ സഹോദരി ദിയ കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുന്ന ഹന്‍സികയുടെ കുട്ടിക്കാലത്തെ ഫോട്ടോയും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. അഹാനയോടൊപ്പമുള്ള കുട്ടിക്കാല ഫോട്ടോ പങ്കുവച്ചാണ് കൃഷ്ണകുമാര്‍ ആശംസ നേര്‍ന്നത്. പ്ലസ് വണ്‍ കോമേഴ്സ് വിദ്യാര്‍ത്ഥിയായ ഹന്‍സിക തന്റെ ട്രാവല്‍, കുക്കിംഗ് വിഡിയോകളാണ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കു വെക്കുന്നത്.
അഹാന നായികയായി എത്തിയ ലൂക്ക എന്ന ചിത്രത്തില്‍ സഹോദരിയായ അഹാന കൃഷ്ണയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് ഹന്‍സികയാണ്. സ്കൂളിലെ നാടക ക്ലബ്ബില്‍ സജീവമായിരുന്ന ഹന്‍സിക, അഭിനയം കരിയര്‍ ആയി സ്വീകരിക്കാനാണ് താല്പര്യം എന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നടന് കൃഷ്ണകുമാറിന്റെ നാല് മക്കളില്‍ ഏറ്റവും ഇളയതാണ് ഹന്‍സിക.