നിരവധി മികച്ച കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നായിക നടിയാണ് ഐശ്വര്യ ലക്ഷ്മി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.
ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഐശ്വര്യ ലക്ഷ്മി മലയാളികളുടെ പ്രിയ നായികയായി മാറിയത്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച ഐശ്വര്യ ലക്ഷ്മി ഇതിനകം തന്നെ മലയാളത്തിലെ മുൻനിര യുവനായകന്മാർക്കൊപ്പം വേഷമിട്ടു. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ടോവിനോക്കൊപ്പം മായാനദി, ഫഹദിനൊപ്പം വരത്തൻ, ആസിഫ് അലിക്കൊപ്പം വിജയ് സൂപ്പറും പൗർണ്ണമിയും എന്നിങ്ങനെ ചെയ്ത ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച് നിൽക്കുന്നവയാണ്. വിശാലിന്റെ നായികയായി ആക്ഷൻ എന്ന ചിത്രത്തിലൂടെ തമിഴിലും പ്രേക്ഷകരുടെ പ്രിയങ്കരിയായ ഐഷു അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ധനുഷിന്റെ നായികയായി ജഗമേ തന്തിരത്തിലും താരം അഭിനയിച്ചു.