മോളിവുഡിലെ യുവനടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. അൽത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മനോഹര ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ.മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ഗ്ലാമറസ് ചിത്രമാണ്.താരത്തിൻെറ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചത്.
View this post on Instagram
View this post on Instagram
View this post on Instagram
ഐശ്വര്യ പങ്കുവെച്ചത് സ്കൈ ബ്ലൂ നിറത്തിലുള്ള സ്ലീവ് ലസ് ഷോര്‍ട്ട് ഡ്രസ് ധരിച്ച് ഇരിക്കുന്ന ചിത്രമാണ്. പ്രമുഖ സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ വൈഷ്ണവ് പ്രവീണ്‍ എടുത്ത ചിത്രമാണ്, ഞാന്‍ നിങ്ങളുടെ ശ്രദ്ധ തെറ്റിക്കട്ടേയെന്ന അടിക്കുറിപ്പോടു കൂടി ഐശ്വര്യ ചിത്രം പങ്കുവെച്ചത്.സെലിബ്രിറ്റികള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. മലയാളത്തിൻെറ പ്രിയ താരങ്ങളായ അന്ന ബെന്‍, അനുപമ പരമേശ്വരന്, ശ്രിന്ദ, ഐമ റോസ്മി, നൈല ഉഷ, കീര്‍ത്തി സുരേഷ് തുടങ്ങിയ നിരവധി പേരാണ് ഐശ്വര്യയ്ക്ക് പ്രശംസയുമായി എത്തിയത്.