വളരെ മനോഹരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. നിവിൻ പോളി നായകനായി എത്തുന്ന പുതിയ ചിത്രം സാറ്റർഡേ നൈറ്റ് നവംബർ നാലിന് റിലീസ് ആകുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളി, സിജു വിൽസൺ, സാനിയ, ഗ്രേസ് ആന്റണി, മാളവിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷനായി ഇപ്പോൾ ദുബായിലാണ് താരങ്ങൾ.
ചിത്രത്തിലെ നായികയായ മാളവിക പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൈജു കുറുപ്പ്, സിജു വിൽസൺ, നിവിൻ പോളി എന്നിവർ സിനിമയുടെ റിലീസിനെക്കുറിച്ച് പറയുന്ന വീഡിയോയുടെ ഇടയിൽ കയറി നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞ ഡയലോഗ് ആണ് എല്ലാവരെയും രസിപ്പിച്ചത്. ‘സാറ്റർഡേ നൈറ്റ് നവംബർ നാലിന് എല്ലാവരും തിയറ്ററിൽ പോയി കാണണം’ എന്ന് പറഞ്ഞ് മാളവിക അവസാനിപ്പിക്കുമ്പോൾ അതുവരെ വീഡിയോയിൽ ഇല്ലാതിരുന്ന ഐശ്വര്യ ഇടയിൽ കയറി വേണേൽ കുമാരി കൂടി കണ്ടോളൂ, തിയറ്ററിന്റെ അപ്പുറത്ത് തന്നെ ഉണ്ടാകും എന്ന് പറയുകയാണ്. ഐശ്വര്യയുടെ അപ്രതീക്ഷിതമായ ഈ ഡയലോഗ് കേട്ട് നിവിൻ പോളി ഉൾപ്പെടെയുള്ളവർക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല. കുമാരി കൂടി കാണണം എന്ന് പറഞ്ഞാണ് മാളവിക വീഡിയോ അവസാനിപ്പിക്കുന്നത്. സാറ്റർഡേ നൈറ്റ് കുമാരിയെ കണ്ടപ്പോൾ എന്ന അടിക്കുറിപ്പോടെയാണ് മാളവിക വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതേ വീഡിയോ ഐശ്വര്യ ലക്ഷ്മിയും തന്റെ പ്രൊഫൈലിൽ പങ്കു വെച്ചിട്ടുണ്ട്. പ്രേക്ഷകർ വളരെ രസകകരമായാണ് ഈ വീഡിയോയോട് പ്രതികരിച്ചിരിക്കുന്നത്. എന്തായാലും സിനിമ കാണാമെന്ന് ഐശ്വര്യക്ക് വാക്കു കൊടുത്തിരിക്കുകയാണ് ആരാധകർ. നിർമൽ സഹദേവ് ആണ് കുമാരിയുടെ സംവിധാനം. പൃഥ്വിരാജ് പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത് മാജിക് ഫ്രയിംസ് ആണ്.
View this post on Instagram