മോളിവുഡിലെ യുവനടിമാരില്‍ ഏറെ ആരാധകരുള്ള താരമാണ് ഐശ്വര്യ ലക്ഷ്മി. അല്‍ത്താഫ് സലീം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന മനോഹര ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഐശ്വര്യ. പിന്നീട് മായാനദി എന്ന സിനിമയിലെ അപ്പു എന്ന കഥാപാത്രം താരത്തിനു ഏറെ കൈയടി നേടി കൊടുത്തിരുന്നു. മലയാളത്തിന് പുറമേ അന്യഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് ഐശ്വര്യ.
ഹോളി ഏഞ്ചൽസ് ഐ.എസ്.സി. സ്കൂളിലെ പഠനശേഷം എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടി. ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. പിന്നീട് കൊച്ചിയിൽ താമസം തുടങ്ങി. ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്. അതിനുമുമ്പ് പ്രേമം എന്ന ചലച്ചിത്രത്തിൽ ‘മേരി’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല. 2014 മുതൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചുവന്ന ഐശ്വര്യ ലക്ഷ്മി ഫ്ലവർ വേൾഡ്, സാൾട്ട് സ്റ്റുഡിയോ, വനിത, എഫ്.ഡബ്ല്യു.ഡി. ലൈഫ് എന്നീ മാസികകളുടെ കവർ പേജിലും ഇടം നേടിയിരുന്നു. കരിക്കിനേത്ത് സിൽക്ക്സ്, ലാ ബ്രെൻഡ, എസ്വാ, അക്ഷയ ജൂവലറി എന്നീ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിൽ അഭിനയിച്ചു.
മലയാളത്തില്‍ അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയാണ് ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത്. നവാഗത സംവിധായകന് അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം മാര്ട്ടിന് പ്രക്കാട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുമാരി, ബിസ്മി സ്പെഷ്യൽ എന്നിവയാണ് മറ്റു പുതിയ മലയാള ചലച്ചിത്രങ്ങൾ. ഗോഡ്സെ എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുവാൻ ഒരുങ്ങുന്ന ഐഷു മണിരത്നത്തിന്റെ ഡ്രീം പ്രൊജക്റ്റ് പൊന്നിയിൻ സെൽവനിലും അഭിനയിക്കുന്നുണ്ട്.
ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മിയുടെ കഠിനമായ ഒരു വർക്ക്ഔട്ട് വീഡിയോയാണ് ആരാധകരുടെ കണ്ണിലുടക്കിയിരിക്കുന്നത്. സുഹൃത്തിനൊപ്പമാണ് താരം വർക്ക്ഔട്ട് ചെയ്യുന്നത്. നിറഞ്ഞ പുഞ്ചിരിയോടെയുള്ള ഐഷുവിന്റെ വർക്ക്ഔട്ട് വീഡിയോ ആരാധകർ ഹൃദയത്തിലാണ് ഏറ്റെടുത്തിരിക്കുന്നത്.
View this post on Instagram