തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരം ഐശ്വര്യ രാജേഷ് ഗുസ്തിക്കാരിയായി എത്തുന്നു.അധിരോഹ് ക്രിയേറ്റിവ് സൈന്സിന്റെ ബാനറില്‍ എന്‍.വി. നിര്‍മല്‍കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തില്‍ ആണ് ഐശ്വര്യ ഗുസ്തിക്കാരിയായി വേഷമിടുന്നത്.നേരത്തെ കന എന്ന ചിത്രത്തിൽ ക്രിക്കറ്റ് താരമായി ഐശ്വര്യ വേഷമിട്ടിരുന്നു.
ഒരു ഇന്റര്‍നാഷണല്‍ റസലിംഗ് ടൂര്‍ണമെന്റില്‍ സ്വര്‍ണ മെഡല്‍ നേടാന്‍ ലക്ഷ്യമിടുന്ന ഒരു ഗ്രാമീണ യുവതിയുടെ ശ്രമങ്ങളാണ് ചിത്രത്തിലുള്ളത്. ഉദയ് ശങ്കറാണ് നായകന്. പ്രദീപ് റാവത്ത്, സഞ്ജയ് സ്വരൂപ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു