നടൻ വിക്രമിന് ഒപ്പം അഭിനയിച്ച ഓർമകൾ പങ്കുവെച്ച് നടി ഐശ്വര്യ ഭാസ്കർ. മീര എന്ന സിനിമയെക്കുറിച്ചുള്ള ഓർമകളാണ് പങ്കുവെച്ചത്. ചിത്രത്തിൽ ഐശ്വര്യയും വിക്രമും തമ്മിലുള്ള ഒരു ചുംബനരംഗം ഉണ്ടായിരുന്നു. എന്നാൽ ആ ചുംബനരംഗത്തിൽ അഭിനയിച്ചപ്പോൾ പ്രണയമല്ല തോന്നിയതെന്നും ഛർദ്ദിക്കാനാണ് വന്നതെന്നും തുറന്നു പറയുകയാണ് ഐശ്വര്യ.
സിനിമയിലെ ആ ചുംബനരംഗം ക്രൂരമായ ഒന്നായാണ് തോന്നിയതെന്നും അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ലെന്നും ഐശ്വര്യ പറഞ്ഞു. വീനസ് സ്റ്റുഡിയോയില്‍ മുട്ടോളം വെള്ളത്തിലായിരുന്നു ആ രംഗം ചിത്രീകരിച്ചത്. ടെക്നീഷ്യനും ക്യാമറാമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തില്‍ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം, എനിക്ക് ദേഷ്യം വന്നു. വായ്ക്കുള്ളിലേക്കെല്ലാം വെള്ളം കയറി. വിക്രമിന്റെയും മൂക്കിലും വായിലുമെല്ലാം വെള്ളം കയറുന്നുണ്ടായിരുന്നു. അപ്പോള്‍ പ്രണയമല്ല, ഛര്‍ദ്ദിക്കാനാണ് വന്നത്. എങ്ങനെയോ ആ സീന്‍ എടുത്തു തീര്‍ക്കുകയായിരുന്നുവെന്ന് ഐശ്വര്യ പറഞ്ഞു.
വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു ആ രംഗം. ആ സമയത്ത് താനും വിക്രമും തമ്മില്‍ ഭയങ്കര വഴക്കായിരുന്നെന്നും രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം പതിയെ സംസാരിച്ചു തുടങ്ങിയെന്നും ഐശ്വര്യ പറഞ്ഞു. വിക്രമിനെ കെന്നി എന്നാണ് വിളിച്ചിരുന്നത്. പിന്നീട് തങ്ങൾ നല്ല സുഹൃത്തുക്കളായെന്നും ഇതൊക്കെ മറക്കാനാകാത്ത ഓര്‍മകളാണെന്നും ഐശ്വര്യ വ്യക്തമാക്കി.