മലയാള സിനിമയിലെ യൂത്ത് ഐക്കണ്‍ ടൊവിനോ തോമസ് സിനിമയില്‍ എത്തിയിട്ട് പത്ത് വര്‍ഷമായിരിക്കുകയാണ്. പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ നടന് വളരെ കുറച്ചു നാളുകള്‍ കൊണ്ടുതന്നെ തന്റേതായ ഇടം കണ്ടെത്തി. ഇപ്പോഴിതാ ടൊവിനോ സിനിമയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയത് ആഘോഷമാക്കിയിരിക്കുകയാണ് ‘അജയന്റെ രണ്ടാം മോഷണം’എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. കേക്ക് മുറിച്ചായിരുന്നു ആഘോഷം.
നടന് ജഗദീഷ്, ഛായാഗ്രാഹകന്‍ ജോമോന് ടി ജോണ്‍ അടക്കം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കേക്ക് സഹപ്രവര്‍ത്തകര്‍ക്ക് പങ്കിട്ട് ആഘോഷത്തിനൊപ്പം ചേരുന്ന ടൊവിനോയെ ചിത്രങ്ങളില്‍ കാണാം.
ടൊവിനോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ചിത്രത്തില്‍ ട്രിപ്പിള്‍ റോളിലാണ് താരം എത്തുന്നത്. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്, കുഞ്ഞിരാമായണം, ഗോദ, കല്‍ക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിന് ലാലാണ് ‘അജയന്റെ രണ്ടാം മോഷണം’ സംവിധാനം ചെയ്യുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു പിരിയോഡിക്കല്‍ എന്റര്‍ടെയ്നറായ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സുജിത് നമ്പ്യാര്‍ എഴുതുന്നു. കൃതി ഷെട്ടി ആണ് ചിത്രത്തിലെ നായിക. ടൊവിനോയെ കൂടാതെ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, ഹരീഷ് പേരടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, റോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.