സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നടന് അജിത്തിന്റെ യാത്രകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. ദീര്‍ഘദൂര യാത്രകളും ബൈക്കില്‍ നടത്താന്‍ ഏറെ തല്പരനാണ് അജിത്ത് കുമാര്‍. ഇപ്പോഴിതാ അങ്ങനെയൊരു യാത്ര ആരംഭിച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ‘തല’.
റഷ്യയിലൂടെയാണ് താരത്തിന്റെ ബൈക്ക് ട്രിപ്പ്. ‘വലിമൈ’യുടെ അവസാന ഷെഡ്യൂളിനു വേണ്ടി റഷ്യയില്‍ എത്തിയതായിരുന്നു അദ്ദേഹം. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്തിനു ശേഷമുള്ള ഒരു വിശ്രമവേളയായാണ് അദ്ദേഹം ബൈക്ക് ട്രിപ്പിനെ കാണുന്നതെന്നും ബൈക്കില്‍ ഒരു ലോകപര്യടനം നടത്തുന്നതിനെക്കുറിച്ചും അജിത്തിന് പദ്ധതിയുണ്ട്. ഇതിനായുള്ള പരിശീലനം എന്ന നിലയ്ക്കാണ് നേരത്തെ ‘വലിമൈ’ ഷൂട്ട് ഇടവേളയില്‍ ഹൈദരാബാദില്‍ നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും തിരിച്ച് ചെന്നൈയിലേക്കുമുള്ള യാത്രയെന്നാണ് വാര്‍ത്തകള്‍.
കുറച്ചു ദിവസം മുന്‍പാണ് വലിമൈ ഫൈനല്‍ ഷെഡ്യൂളിനായി അജിത്ത് കുമാര്‍ റഷ്യയിലെത്തിയത്. ചിത്രത്തില്‍ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചതിനു ശേഷമാണ് അജിത്ത് കുമാര്‍ റഷ്യയിലെ ബൈക്ക് യാത്ര തുടങ്ങിയത്. ബിഎംഡബ്ല്യു ആര് 1250 ജിഎസിലാണ് സഞ്ചാരം. 5000 കിലോമീറ്റര്‍ ബൈക്കില്‍ പൂര്‍ത്തിയാക്കുകയാണ് താരത്തിന്റെ ലക്ഷ്യം. പുതിയ ബൈക്ക് ട്രിപ്പിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍ ആയിട്ടുണ്ട്. ആരാധകര്‍ ആവേശത്തോടെയാണ് ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നേരത്തെ ഹൈദരാബാദ്-സിക്കിം യാത്രയ്ക്കിടയിലെ ചിത്രങ്ങളും വൈറലായിരുന്നു.
EXCLUSIVE :🔥
After Completing #Valimai Shooting #ThalaAjith Travelled Lots Of Places In Russia And It Is Said That He Covered More Than 5000KM! ⚡
Latest PICS 👇#Ajith – Bike NEVER Ending Love STORY!! ❤#Valimai | #AjithKumar pic.twitter.com/aEgu5Betj4
— THALA FANS ONLINE ᵛᵃˡᶤᵐᵃᶤ 🔥 (@ThalaFansOnline) September 3, 2021
‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് ‘തല’ എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. എച്ച് വിനോദ് ആണ് സംവിധാനം. ‘വലിമൈ’ ഇതിനകം പ്രീ റിലീസ് ബിസിനസിലൂടെ 200 കോടിയിലേറെ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.