നാല്പത്തിയേഴാമത് തമിഴ്നാട് റൈഫിള്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണവും രണ്ട് വെങ്കലവും സ്വന്തമാക്കി നടന് അജിത് കുമാര്‍. ബുധനാഴ്ച ത്രിച്ചിയില്‍ നടന്ന മത്സരത്തിലാണ് അജിത് കുമാറിന്റെ മെഡല്‍ വേട്ട. പത്ത് മീറ്റര്‍ 25 മീറ്റര്‍, 50 മീറ്റര്‍ പിസ്റ്റോള്‍ വിഭാഗത്തിലാണ് താരം പങ്കെടുത്തത്.
കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ നടന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണ മെഡലുകളാണ് താരം സ്വന്തമാക്കിയത്. 2019ല്‍ കോയമ്പത്തൂരില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും താരം പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 850 മത്സരാര്‍ത്ഥികള്‍ പങ്കെടുക്ക ചാമ്പ്യന്‍ഷിപ്പിലാണ് താരം രണ്ടാം സ്ഥാനത്ത് എത്തിയത്.
സ്കൂളില്‍ എന്‍സിസിയില്‍ പങ്കെടുക്കുന്ന കാലം മുതല്‍ ഷൂട്ടിംഗിനോട് അജിത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഷൂട്ടിംഗിന് പുറമേ ഫോട്ടോഗ്രഫി, റേസിംഗ് തുടങ്ങിയവയിലും അദ്ദേഹം കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. അതേസമയം, എച്ച് വിനോദ്, വിഘ്നേഷ് ശിവന് എന്നിവരുടെ ചിത്രങ്ങളാണ് അജിത്തിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. 2023ലാണ് ചിത്രങ്ങള്‍ തീയറ്ററുകളില്‍ എത്തുക.