മോഹൻലാൽ നായകൻ ആവുന്ന ഒരു പക്കാ ഫാമിലി – കോമഡി – എന്റർടൈനർ ആണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന.ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.മാസ്സ് കഥാപാത്രങ്ങളിൽ നിന്ന് കോമഡി കഥാപത്രത്തിലേക്ക് മോഹൻലാലിന്റെ ട്രാൻസ്ഫോർമേഷനാണ് ഇട്ടിമാണിയിൽ ഒരുക്കുന്നത്.ജിബി, ജോജു എന്നിവര്‍ ചേര്‍ന്നാണ് ഈ മോഹൻലാൽ ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്
ഇട്ടിമാണിയുടെ ലൊക്കേഷനിൽ ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാൻ വേണ്ടി ആരാധകരുടെ ഒരു നീണ്ട നിര തന്നെയാണ് ഉള്ളത്. ഒരു ദിവസം മോഹൻലാലുമൊത്ത് ഇട്ടിമാണി ലൊക്കേഷനിൽ ഫോട്ടോ എടുക്കാൻ വന്ന ആരാധകരുടെ നീണ്ട നിരയുടെ വീഡിയോ ടൈം ലാപ്സ് ആയി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അജു വർഗീസ് ഇപ്പോൾ .തൻറെ തിരക്കുള്ള ജീവിതത്തിനിടയിൽ അൽപനേരം ആരാധകർക്ക് വേണ്ടി ചിലവഴിക്കാൻ സമയം കണ്ടെത്തിയ അദ്ദേഹത്തെ മജീഷ്യൻ എന്ന് മാത്രമേ എനിക്ക് വിളിക്കാൻ സാധിക്കുന്നുള്ളൂ എന്നും അജു പോസ്റ്റിൽ പറയുന്നു