നിവിന്‍ പോളി ചിത്രം കനകം കാമിനി കലഹം സിനിമയെ അഭിനന്ദിച്ചതിന് നടന് അജു വര്‍ഗീസിന് വിമര്‍ശനം. ഏറെ നാളുകള്‍ക്ക് ശേഷം ഉറക്കെ ചിരിപ്പിച്ച വിസ്മയകരമായ സിനിമ എന്നായിരുന്നു അജു വര്‍ഗീസ് എഴുതിയത്. ചിത്രത്തിന്റെ സംവിധായകന് രതീഷ് ബാലകൃഷ്ണന്, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നിവിന്‍ പോളി, വിനയ് ഫോര്‍ട്ട്, ഗ്രെയ്സ് ആന്റണി എന്നിവരെ അഭിനന്ദിച്ചാണ് പോസ്റ്റ്.
പോസ്റ്റിന് താഴെ അധിക്ഷേപ കമന്റുകളും വരാന്‍ തുടങ്ങി. അജു വര്‍ഗീസ് മോശം സിനിമയെ പ്രമോട്ട് ചെയ്യുന്നു എന്നാണ് പ്രധാന വിമര്‍ശനം. ഇതിന് മറുപടിയായി തന്റെ സിനിമയെ വിമര്‍ശിക്കാം എന്നും, താന്‍ ‘കാണുന്ന’ സിനിമയും മറ്റുള്ളവരുടെ ഇഷ്ടത്തിനാകണം എന്ന് വാശി പിടിക്കുന്നത് ശരിയാണോ എന്നുമായിരുന്നു അജുവിന്റെ മറുപടി. ‘അഹ് ഹാ.. എന്റെ സിനിമയെ എന്ത് വേണേലും പറയൂ, നല്ലതോ ചീത്തയോ.. പൂര്‍ണ അധികാരം ഉണ്ട് ഏവര്‍ക്കും. ഞാന്‍ ‘കാണുന്ന’ സിനിമയും മറ്റുള്ളവരുടെ ഇഷ്ടത്തിനാകണം എന്ന് വാശിപിടിക്കുന്നത് ശരിയാണോ എന്ന് ചിന്തിച്ചു നോക്കൂ,’ അജൂ വര്‍ഗീസ് പറഞ്ഞു.
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് പൊതുവാള് സംവിധാനം ചെയ്യുന്ന മുഴുനീള കോമഡി ചിത്രമാണ് കനകം കാമിനി കലഹം. ചിത്രം കഴിഞ്ഞ ദിവസമാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തത്.