പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രിനിവാസന് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. ഇന്നലെ തിയറ്ററുകളിലെത്തിയ ‘ഹൃദയം’ . വിനീതും പ്രണവും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രം മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്.
ഇപ്പോഴിതാ സിനിമ കണ്ട ശേഷം അഭിപ്രായപ്രകടനവുമായി എത്തിയിരിക്കുകയാണ് നടന് അജു വര്‍ഗീസ്. ചിത്രത്തില്‍ താന്‍ പ്രണവ് മോഹന്‍ലാലിനെയല്ല, പ്രണവിനെ മാത്രമാണ് കണ്ടെതെന്ന് അജു പറഞ്ഞു. തീയേറ്ററില്‍ ചിത്രം കണ്ടിറങ്ങവേയായിരുന്നു അജു ഇങ്ങനെ പറഞ്ഞത്.
‘അരുണ്‍ നീലകണ്ഠന്’ എന്ന യുവാവിന്റെ 17 മുതല്‍ 30 വയസ് വരെയുള്ള ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. തമിഴ്നാട്ടിലെ ഒരു പ്രൊഫഷണല്‍ കോളെജില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായി എത്തുന്നത് മുതല്‍ അയാളുടെ വിവാഹജീവിതത്തിന്റെ ആദ്യ ഘട്ടം വരെയാണ് ചിത്രം പറയുന്നത്. പ്രണവ് ആണ് അരുണ്‍ നീലകണ്ഠനെ അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് നായികമാരാണ് ചിത്രത്തില്‍. ദര്‍ശന രാജേന്ദ്രനും കല്യാണി പ്രിയദര്‍ശനും. വിനീത് ശ്രീനിവാസന് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകര്‍ന്നിരിക്കുന്ന 15 പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം