പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് നയൻ.പൃഥ്വിരാജിന്റെ തന്നെ പ്രൊഡക്ഷൻ ആയ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നതും.100 ഡേയ്സ് ഓഫ് ലൗ സംവിധാനം ചെയ്ത ജെനസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ സംവിധായകൻ.
പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം നിൽക്കുന്ന ശക്തമായ കഥാപാത്രമായി തന്നെയാണ് മമ്ത വേഷമിടുന്നത്.മംമ്തയും വമിഖാ ഗബ്ബിയുമാണ് നായികമാർ.പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ ട്രയ്ലർ ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.
ചിത്രത്തിലെ അകലെ എന്ന ഗാനം ഇപ്പോൾ റിലീസായിരിക്കുകയാണ്.ഷാൻ റഹ്മാൻ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് ഹരീബ് ഹുസൈനും ആനി എമിയും ചേർന്നാണ്.