1999 ല്‍ വിനയൻ സംവിധാനം ചെയ്ത് ആകാശഗംഗ മലയാള സിനിമകളിൽ വെച്ച് എക്കാലത്തെയും മികച്ച ഹൊറർ സിനിമകളിൽ ഒന്നായിരുന്നു. ഇപ്പോഴിതാ വിനയൻ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗവും കൊണ്ടുവന്നിരിക്കുകയാണ്. രണ്ടു സിനിമകളും തമ്മിൽ 20 വര്‍ഷങ്ങളുടെ അന്തരം ഉണ്ട്. പ്രേഷകരുടെ മനസിലെ ഹൊറർ സങ്കൽപ്പങ്ങളും മാറിയിരിക്കുന്നു. പുതിയ രീതികളുമായാണ് ആകാശഗംഗ 2 എത്തുന്നത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിങ് റൈറ്റ് വിറ്റത് റെക്കോർഡ് വിലയിൽ ആണെന്ന സന്തോഷ വാർത്ത വിനയൻ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
‘ആകശഗംഗ 2’ ന്റെ ഡബ്ബിംഗ് ജോലികള്‍ തുടങ്ങുകയാണ്. ഈ അവസരത്തില്‍ ഒരു സന്തോഷ വാര്‍ത്ത എന്റെ പ്രിയ സുഹൃത്തുക്കളുമായി ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് റൈറ്റ്സ് ബോംബെയിലെ ‘വൈഡ് ആംഗിള്‍ മീഡിയ’ എന്ന സ്ഥാപനം മലയാളത്തിലെ സൂപ്പര്‍ ഹിറ്റായിട്ടുള്ള വലിയ മള്‍ട്ടിസ്ററാര്‍ ബിഗ് ബഡ്ജറ്റ് സിനിമകള്‍ക്കു കൊടുക്കുന്ന റേറ്റ് തന്ന് വാങ്ങിയിരിക്കുന്നു എന്ന വിവരം സസന്തോഷം അറിയിക്കട്ടെ. ശ്രീ അനീഷ് ദേവ് വൈഡ്ആംഗിള്‍ മീഡിയ തന്ന വിലയും വിശ്വാസവും ചിത്രത്തിന്റെ ക്വാളിറ്റിയിലും ഉണ്ടായിരിക്കും എന്ന ഉറപ്പോടെയും ആത്മാര്‍ത്ഥതയോടെയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു.. എന്നുമാണ് വിനയന് പറഞ്ഞിരിക്കുന്നത്.