1999 ൽ വിനയന്റെ സംവിദാനത്തിൽ പുറത്തിറങ്ങിയ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗം ഇറങ്ങാൻ പോകുന്ന വാർത്ത ഇതിനോടകം സിനിമ പ്രേമികൾ എല്ലാം അറിഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായെന്ന വാർത്ത പങ്കുവെച്ചുകൊണ്ട് സംവിധയകൻ വിനയൻ എത്തിയിരിക്കുകയാണ്. “ആകാശഗംഗ 2” ൻെറ ചിത്രീകരണം വിജയകരമായി പൂർത്തിയാക്കിയ വിവരം സസന്തോഷം അറിയിക്കട്ടെ… പ്രേക്ഷകരെ ഭയത്തിൻെറ മുൾ മുനയിൽ നിർത്താനും ഒപ്പം പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന ഒരു കംപ്ലീറ്റ് എൻറർടൈനർ ആയിരിക്കും ഈ ചിത്രം..സഹായിക്കുകയും,സഹകരിക്കുകയും, പ്രോൽസാഹിപ്പിക്കുകയും ചെയ്ത എല്പാ സുഹൃത്തുക്കൾക്കും അഭ്യുദയകാംഷികൾക്കും നന്ദി….എന്നാണ് വിനയൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്, വത്സലാ മേനോന്, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ആകാശഗംഗ 2വിലെ അഭിനേതാക്കള്‍. ആകാശഗംഗയുടെ ആദ്യഭാഗത്തിനു കിട്ടിയ മികച്ച സ്വീകാര്യതയും പിന്തുണയും രണ്ടാം ഭാഗത്തിനും ലഭിക്കുമെന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ പിന്നണി പ്രവർത്തകർ.