സാധാരണമായി ഒഴുകുന്നൊരു ജീവിതത്തിൽ അസാധാരണമായ നിമിഷങ്ങൾ കൊണ്ട് വരുന്ന മാന്ത്രികതയാണ് പ്രണയമെന്ന കാവ്യം. അത് തീർക്കുന്ന ആ നിമിഷങ്ങൾ ഒപ്പിയെടുത്ത് ഓർമയിൽ വെക്കുവാൻ സാധിക്കുക എന്നത് അതിലുമേറെ മനോഹരവും. ആ നിമിഷങ്ങൾക്ക് ദൈവാനുഗ്രഹമുള്ളൊരു മണ്ണ് കൂടിയുണ്ടെങ്കിൽ അതിലുമേറെ അഴക് നിറയും ആ നിമിഷങ്ങളിൽ. കൂടെ പ്രകൃതിയുടെ പ്രണയമായ പ്രണയവും. അത്തരമൊരു വെഡിങ് ഷൂട്ടാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
വടക്കുംനാഥന്റെ മണ്ണിലാണ് മഴയിൽ നനഞ്ഞ് അഖിൽ ഷിബു – ആതിര സുരേന്ദ്രൻ ജോഡിയുടെ മനോഹരമായ ചിത്രങ്ങൾ പെപ്പർഗ്രീൻ ഫോട്ടോഗ്രാഫി ടീം ഒപ്പിയെടുത്തത്. ഇരുവരുടെയും വിവാഹം കഴിഞ്ഞെങ്കിലും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.