സഭ്യതയുടെ അതിർവരമ്പുകൾ ഭേദിച്ച് പ്രീവെഡിങ്, പോസ്റ്റ് വെഡിങ് ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഈ കാലത്ത് കേരളത്തിന്റെ തനതായ ഗ്രാമീണത വിളിച്ചോതി ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു പ്രീവെഡിങ് ഫോട്ടോഷൂട്ട്. പ്രീതി – അഖില്‍ ജോഡികള്‍ക്ക് ‘ഒരു നാടൻ പ്രണയം’ എന്ന ആശയം ആയിരുന്നു തല്‍പ്പര്യം. ഇക്കാര്യം “പൂരം വെഡ്ഡിങ്ഗ്സിനോട്” പറഞ്ഞപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല, ക്യാമറയും എടുത്തു ഇരുവരെയും കൂട്ടി ഒരു പാടത്തേക്ക് ഒരു പോക്ക് അങ്ങ് പോയി. ഏതായാലും ഇരുവരുടെയും പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തൃശൂരിലെ പുള്ള് പാടം ആയിരുന്നു ലൊക്കേഷന്‍.
ബേസിൽ തോമസിന്റെ ഉടമസ്ഥതയിൽ തൃശൂരില്‍ സ്ഥിതി ചെയ്യുന്ന പൂരം വെഡ്ഡിങ്സിനു വേണ്ടി നവീനാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പഴമയും ഈ പ്രണയത്തിനൊപ്പം ഒത്തു ചേർന്നപ്പോൾ ഫോട്ടോഗ്രഫിയിലും കലാസൃഷ്ടികൾ പിറക്കുമെന്ന് ഇവർ തെളിയിച്ചിരിക്കുകയാണ്.