ബെയര്‍ ഗ്രില്‍സുമൊന്നിച്ചുള്ള ഡിസ്കവറി ചാനല്‍ പരിപാടി ‘ഇന്‍ ടു ദി വൈല്‍ഡിന്റെ’ പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന് തൊട്ടു മുമ്പുള്ള പ്രമോഷണല്‍ ലൈവിൽ താൻ പല ആയുർവേദ കാരണങ്ങളാൽ ഗോമൂത്രം എന്നും കുടിക്കാറുണ്ട് എന്ന് ബോളിവുഡ് താരം അക്ഷയ് കുമാർ വെളിപ്പെടുത്തുകയാണ്. ബോളിവുഡ് നടി ഹുമ ഖുറൈശിയാണ് ലൈവ് ചാറ്റിന്റെ അവതരണം നടത്തിയത്. ‘ഇന്‍ ടു ദി വൈല്‍ഡ്’ പരിപാടിയില്‍ അക്ഷയ് കുമാറും ബെയര്‍ ഗ്രില്‍സും ആനപിണ്ടം കൊണ്ടുള്ള ചായ കുടിച്ചിരുന്നു. ഇതിനെ പറ്റിയുള്ള ചോദ്യങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്താണ് താൻ ഗോമൂത്രം കുടിച്ചിട്ടുണ്ട് എന്നും എല്ലാ ദിവസവും കുടിക്കാറുണ്ട് എന്നും അക്ഷയ്കുമാർ വെളിപ്പെടുത്തിയത്.
അക്ഷയ് കുമാറിനെ നേരിട്ട് അറിയില്ലെങ്കിലും പെട്ടെന്നുള്ള അനുഭവത്തില്‍ ഈഗോ ഇല്ലാത്ത രസികനാണ് എന്നാണ് തോന്നിയതെന്നു പറയുകയും അക്ഷയ് കുമാറിന്റെ ഫിറ്റ്നസിലും ബെയര്‍ ഗ്രില്‍സ് അത്ഭുതം രേഖപ്പെടുത്തുകയും ചെയ്തു. ഈ വരുന്ന സെപ്റ്റംബർ 11 8 മണിക്ക് ആണ് ഈ പരിപാടി ഡിസ്കവറി പ്ലസ്സിൽ റിലീസ് ചെയ്യുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…