നല്ല സിനിമകള്‍ കുറഞ്ഞ സമയം കൊണ്ട് ചെയ്യാന്‍ കഴിയില്ലെന്ന നടന് മാധവന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍. റോക്കട്രി : ദി നമ്പി എഫക്ട് എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തില്‍വച്ചായിരുന്നു മാധവന് ഇക്കാര്യം പറഞ്ഞത്. ബോളിവുഡ് താരം അക്ഷയ് കുമാറിനെ ഉദ്ദേശിച്ചാണ് മാധവന് ഇത് പറഞ്ഞതെന്നായിരുന്നു പരക്കെ ഉയര്‍ന്ന സംസാരം. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് അക്ഷയ് കുമാര്‍.
തന്റെ പുതിയ ചിത്രമായ രക്ഷാബന്ധന്റെ ഓഡിയോ ലോഞ്ചില്‍വച്ചായിരുന്നു അക്ഷയ് കുമാര്‍ മാധവന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ചത്. രക്ഷാബന്ധന്റെ ഓഡിയോ ലോഞ്ചില്‍വച്ച് മാധ്യമ പ്രവര്‍ത്തകര്‍ മാധവന്റെ പരാമര്‍ശത്തെ കുറിച്ച് അക്ഷയ് കുമാറിനോട് ചോദിക്കുകയായിരുന്നു. താന്‍ ഇപ്പോള്‍ എന്താണ് പറയുക. lന്റെ സിനിമകള്‍ പെട്ടന്ന് തന്നെ ഷൂട്ടിംഗ് തീരുന്നു. അതിന് താന്‍ എന്ത് ചെയ്യാനാണ്. സംവിധായകന് വന്ന് സിനിമ കഴിഞ്ഞെന്ന് പറഞ്ഞാല്‍ താന്‍ ഇനി തല്ലുകൂടണോ?’ എന്നായിരുന്നു അക്ഷയ് കുമാറിന്റെ മറുപടി.
അല്ലു അര്ജുന്, രാജമൗലി എന്നിവരെ ഉദാഹരണമാക്കിയാണ് മാധവന് നല്ല സിനിമ ചെയ്യാന്‍ സമയം എടുക്കുമെന്ന് പറഞ്ഞത്. ‘പുഷ്പ, ആര്‍ആര്‍ആര്‍ എന്നീ സിനിമകള്‍ ചിത്രീകരിച്ചത് ഒരു വര്‍ഷം സമയമെടുത്താണ്. 3-4 മാസം കൊണ്ട് ചിത്രീകരിക്കുന്ന സിനിമകള്‍ അല്ല പ്രേക്ഷകര്‍ സമയം എടുത്ത് ചെയ്യുന്ന സിനിമകളാണ് കാണാന്‍ ആഗ്രഹിക്കുന്നത്’ എന്നാണ് മാധവന് പറഞ്ഞത്.
akshay