ബോളിവുഡ് താരം അക്ഷയ് കുമാർ നായകനാകുന്ന ലക്ഷ്മി ബോംബിന്റെ ട്രെയ്ലർ പുറത്തിറങ്ങി. സൂപ്പർഹിറ്റ് തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക്കാണ് ഈ ചിത്രം. രാഘവ ലോറൻസ് തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിക്കുന്നത്. ആസിഫ് എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാർ അവതരിപ്പിക്കുന്നത്. കൂടാതെ ഒരു ട്രാൻസ്ജെൻഡർ വേഷത്തിലും അക്ഷയ് കുമാർ എത്തുന്നുണ്ട്.
അക്ഷയ് കുമാറിനെ കൂടാതെ കിയാറ അഡ്വാനി, തുഷാർ കപൂർ, ശരദ് കേൾകാർ, തരുൺ അറോറ, അസ്വിനി കാൾസെകാർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ദീപാവലി റിലീസായി നവംബർ ഒൻപതിനാണ് ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.