വെറും 90 ദിവസം കൊണ്ടുള്ള കഠിനാധ്വാനത്തിന്റെ ഫലമായി മസ്സിൽമാനായി മാറിയ അക്ഷയ് രാധാകൃഷ്ണന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ദി മലയാളി ക്ലബ് (ടിഎംസി) ഗ്രൂപ്പില്‍ ട്രാന്സ്ഫോര്മേഷന് ചലഞ്ച് എന്ന് കുറിച്ചുകൊണ്ട് അക്ഷയ് തന്നെയാണ് തന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. 90 ദിവസത്തെ ട്രാന്സ്ഫോര്മേഷന്, തള്ളിയതായി തോന്നുന്നവര്‍ക്ക് തിയതി പരിശോധിക്കാം, ജയ് ഡിങ്കന് എന്നും അക്ഷയ് ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്.
തന്റെ ട്രെയിനറേയും അക്ഷയ് പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്നുണ്ട്. കളമശ്ശേരിയിലുള്ള ഫിറ്റ് ലൈന്‍ ഫിറ്റ്നെസ് ക്ലബ്ബിലെ ട്രെയിനറായ ബേസില്‍ റെജിയാണ് നടന്റെ പേഴ്സണല്‍ ട്രെയിനര്‍. പ്രവീണ്‍ രാജ് പൂക്കാടന്‍ ഒരുക്കുന്ന വെള്ളേപ്പം ആണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്ന ചിത്രം. പുതിയ ചിത്രത്തിന് വേണ്ടിയുള്ള തയാറെടുപ്പുകൾ ആണ് താരത്തിന്റെ പെട്ടന്നുള്ള ഈ മേക്കോവറിനു കാരണം എന്ന് വാർത്തകൾ പുറത്ത് വരുന്നുണ്ട്.
മാധ്യമപ്രവര്‍ത്തകനായ പ്രവീണ്‍ രാജ് പൂക്കാടനാണ് സംവിധാനം ചെയ്യുന്ന വെള്ളേപ്പം ആണ് താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. അക്ഷയിയുടെ മേക്കോവറിനു മികച്ച പ്രതികരണം ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.